നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| ക്യൂരിയസ് കേസ് ഓഫ് ഗ്ലെന്‍ മാക്‌സ്‌വെല്‍; ഐപിഎല്ലിലെ ഫോമില്ലായ്മയെ കുറിച്ച് മാക്‌സ്‌വെല്ലിനും പറയാനുണ്ട്

  IPL 2020| ക്യൂരിയസ് കേസ് ഓഫ് ഗ്ലെന്‍ മാക്‌സ്‌വെല്‍; ഐപിഎല്ലിലെ ഫോമില്ലായ്മയെ കുറിച്ച് മാക്‌സ്‌വെല്ലിനും പറയാനുണ്ട്

  ട്വന്റി-20 യിൽ ടീമിനെ ഒറ്റക്ക് നിന്ന് ജയിപ്പിക്കാൻ ശേഷിയുള്ള താരം ഐപിഎല്ലിൽ ഓരോ മത്സരത്തിലും ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ച.

  Glenn Maxwell

  Glenn Maxwell

  • Share this:
   ഐപിഎഎല്ലിൽ ഏറ്റവും വിചിത്രമായ കഥയാണ് പഞ്ചാബ് താരം ഗ്ലെൻ മാക്‌സ്‌വെല്ലിന്റേത്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ എന്ന ഖ്യാതിയുമായാണ് മാക്‌സ്‌വെൽ ഐപിഎല്ലിൽ എത്തിയത്. എന്നാൽ അദ്ദേഹത്തിന്റെ പ്രകടനം കണ്ട് ഇത് ആ പഴയ മാക്‌സ്‌വെൽ തന്നെയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

   ട്വന്റി-20 യിൽ ടീമിനെ ഒറ്റക്ക് നിന്ന് ജയിപ്പിക്കാൻ ശേഷിയുള്ള താരം ഐപിഎല്ലിൽ ഓരോ മത്സരത്തിലും ദയനീയമായി പരാജയപ്പെടുന്ന കാഴ്ച്ച. 10.75 കോടി രൂപയ്ക്കാണ് പഞ്ചാബ് മാക്‌സ്‌വെല്ലിനെ സ്വന്തമാക്കിയത്. ഗംഭീര പ്രകടനം കണ്ടാണ് പഞ്ചാബ് താരത്തെ വിടാതെ കൊണ്ടുനടന്നതും. കോടികൾ മുടക്കി എത്തിച്ച താരത്തിന്റെ ഫോമില്ലായ്മ ടീമിനെയും കുഴക്കുകയാണ്.

   2014, 2015, 2016, 2017 സീസണുകളിൽ പഞ്ചാബിനൊപ്പം കളിച്ച മാക്‌സ്‌വെല്ലിനെ 2018 ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഈ വർഷം വീണ്ടും ഏറ്റവും ഉയർന്ന തുകയ്ക്ക് പഞ്ചാബ് താരത്തെ ടീമിലെത്തിച്ചു.

   ഈ സീസണിലെ ടൂർണമെന്റ് പാതിവഴി പിന്നിടുമ്പോൾ മികച്ച ഒരു പ്രകടനം പോലും താരത്തിൽ നിന്നും ഉണ്ടായിട്ടില്ല. ഒട്ടും ഫോമില്ലാത്ത താരത്തെ കോടികൾ മുടക്കി സ്വന്തമാക്കാൻ ടീമുകൾ മത്സരിക്കുന്നത് എന്തിനാണെന്ന് വീരേന്ദർ സെവാഗ് അടക്കമുള്ളവർ ചോദിച്ചു കഴിഞ്ഞു. മാക്‌സ്‌വെല്ലിനെ പുറത്തിരുത്തി ഗെയിലിനെ കൊണ്ടുവരണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.

   ഐപിഎല്ലിന് മുമ്പ് ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിൽ ഏഴാം നമ്പരിൽ ഇറങ്ങിയ മാക്‌സ്‌വെൽ 90 റൺസിൽ 108 റൺസാണ് അടിച്ചെടുത്തത്. ഓസ്ട്രേലിയ പരമ്പരയും സ്വന്തമാക്കി. ഈ പ്രകടനത്തിന്റെ ഏഴയലത്ത് എത്താൻ പോലും താരത്തിന് കഴിഞ്ഞിട്ടില്ല.

   എന്താണ് വെടിക്കെട്ട് ബാറ്റ്സ്മാന് പറ്റിയത്. ഫോം കണ്ടെത്താനാകാത്തതിന്റെ കാരണം അദ്ദേഹം തന്നെ പറയുകയാണ്. രാജ്യാന്തര ക്രിക്കറ്റിനേയും ഐപിഎല്ലിനേയും ഒരേ പോലെ അളക്കരുതെന്നാണ് മാക്‌സ്‌വെൽ പറയുന്നത്. ഓസ്ട്രേലിയൻ ടീമിൽ സഹതാരങ്ങളെ കുറിച്ച് കൃത്യമായ ധാരണ തനിക്കുണ്ട്. തന്റെ റോളിനെ പറ്റിയും നന്നായി അറിയാം. ഒരേ ലൈനപ്പിലാണ് മിക്ക മത്സരങ്ങളിലും കളിക്കുക. എന്നാൽ ഐപിഎൽ അങ്ങനെയല്ല. ഐപിഎല്ലിൽ ഓരോ മത്സരത്തിലും തനിക്ക് ഓരോ റോളാണ്. ടീമുകളെല്ലാം ലൈനപ്പുകൾ മാറ്റിക്കൊണ്ടേ ഇരിക്കുന്നു. ഇത് സ്വന്തം റോൾ എന്താണെന്ന് പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയുണ്ടാക്കുന്നതായും താരം പറയുന്നു.

   പഞ്ചാബിൽ അഞ്ചാം നമ്പരിലാണ് താരം ഇറങ്ങുന്നത്. അഞ്ചാം നമ്പരിൽ കളിച്ചുള്ള പരിചയം തനിക്ക് കുറവാണ്. ആദ്യം ഇറങ്ങുന്ന നാല് ബാറ്റ്സ്മാൻമാർക്ക് പിന്തുണ നൽകാനാണ് തന്നോട് ആവശ്യപ്പെടുന്നത്. ഈ സാഹചര്യവുമായി പൊരുത്തപ്പെടാൻ താൻ പരമാവധി ശ്രമിക്കുന്നുണ്ട്. നാലാം നമ്പരിൽ നിക്കോളാസ് പൂരൻ നന്നായി കളിക്കുന്നുണ്ട്. സ്‌ട്രൈക്ക് കൈമാറാനാണ് എനിക്കുള്ള നിർദേശം. അവസാനംവരെ പിടിച്ചുനിന്ന് ടീമിനെ ഫിനിഷ് ചെയ്യാനും സഹായിക്കണം.

   കരിയറിൽ ഇങ്ങനെയൊരു സംഭവം ആദ്യമായാണ്. അ‍ഞ്ചാം നമ്പരിൽ ഇറങ്ങുന്നത് എന്നെ സംബന്ധിച്ച് പുതിയ അനുഭവമാണ്. അപ്പോൾ സ്വതസിദ്ധമായ ശൈലിയിൽ മാറ്റം വരുത്തേണ്ടതായി വരും. മാക്‌സ്‌വെൽ പറയുന്നു.

   പഞ്ചാബിന്റെ കഴിഞ്ഞ ആറ് കളിയിലായി മാക്‌സ്‌വെല്ലിന്റെ സ്കോർ 1,5,13,11,11*,7 എന്നിങ്ങനെയാണ്. സീസണിലെ ആറ് മത്സരങ്ങളിൽ നിന്നായി ഇതുവരെയുള്ള സമ്പാദ്യം വെറും 48 റൺസാണ്.

   ഓസ്ട്രേലിയൻ താരം പാറ്റ് കമ്മിൻസിനെ 15.5 കോടി രൂപയ്ക്കാണ് കൊൽക്കത്ത സ്വന്തമാക്കിയത്. കമ്മിൻസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തുക ലഭിച്ച താരം മാക്‌സ്‌വെല്ലാണ്.
   Published by:Naseeba TC
   First published:
   )}