അബുദാബി: ഐപിഎല്ലിലെ അഞ്ചാം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ
മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തി. 49 റൺസിനായിരുന്നു മുംബൈയുടെ ആധികാരിക ജയം. മത്സരത്തിൽ ഒട്ടും ആഗ്രഹിക്കാത്ത ഒരു നേട്ടം സ്വന്താക്കിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് താരം ഹർദ്ദിക് പാണ്ഡ്യ. 13 പന്തിൽ 18 റൺസെടുത്ത പാണ്ഡ്യ പുറത്തായ രീതിയാണ് അദ്ദേഹത്തിന് നാണക്കേട് ഉണ്ടാക്കിയത്.
ബാറ്റിങ്ങിനിടെ അബദ്ധത്തിൽ സ്റ്റംപ് തട്ടി ഹിറ്റ് വിക്കറ്റായാണ് പാണ്ഡ്യ പുറത്തായത്. ഐപിഎൽ ചരിത്രത്തിൽ ഹിറ്റ് വിക്കറ്റായി പുറത്തായ പതിനൊന്നാമത്തെ കളിക്കാരനായി മാറിയിരിക്കുകയാണ് ബറോഡയിൽനിന്നുള്ള ഓൾറൌണ്ടർ ഹർദ്ദിക് പാണ്ഡ്യ.
കൊൽക്കത്തയുടെ ആന്ദ്രെ റസലിന്‍റെ പന്തിലാണ് പാണ്ഡ്യ ഔട്ടായത്. 13 പന്തിൽ നിന്ന് 2 ഫോറും ഒരു സിക്സറും ഉൾപ്പെടെ 18 റൺസ് നേടിയ ഹാർദിക്കിന് ഹിറ്റ് വിക്കറ്റായി പവലിയനിലേക്ക് മടങ്ങുകയായിരുന്നു.
2008 ൽ ഉദ്ഘാടന പതിപ്പിലാണ് ഐപിഎല്ലിൽ ആദ്യമായി ഹിറ്റ് വിക്കറ്റ് ഉണ്ടായത്. രസകരമെന്നു പറയട്ടെ, അന്നും ഹിറ്റ് വിക്കറ്റിലൂടെ പുറത്തായ ബാറ്റ്സ്മാൻ മുസാവീർ ഖോട്ടെ മുംബൈ ഇന്ത്യൻസ് താരമായിരുന്നു. കിംഗ്സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ എസ് ശ്രീശാന്ത് പന്തെറിഞ്ഞ അവസാന പന്തിലാണ് ഖോട്ടെ ഹിറ്റ് വിക്കറ്റായത്.
ഉദ്ഘാടന പതിപ്പിൽ പാക്കിസ്ഥാന്റെ മിസ്ബാ ഉൽ ഹഖ് ഹിറ്റ് വിക്കറ്റായി പുറത്തായിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിക്കുന്നതിനിടെയാണ് മിസ്ബ ഐപിഎല്ലിൽ ഹിറ്റ് വിക്കറ്റ് ആയി പുറത്തായി. ഐപിഎല്ലിൽ ഹിറ്റ് വിക്കറ്റിലൂടെ പുറത്തായ ആദ്യ വിദേശ താരവും അദ്ദേഹമായിരുന്നു. ശ്രീശാന്തിന്റെ പന്തിൽ തന്നെയാണ് മിസ്ബയും പുറത്തായത്.
You may also like:Kerala Secretariat Fire | സെക്രട്ടേറിയറ്റിലെ തീപിടിത്തം: നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചെന്ന് വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമനടപടിക്ക് സർക്കാർ [NEWS]കോവിഡിനെ പ്രതിരോധിക്കാൻ മരുന്ന് വികസിപ്പെച്ചന്ന് മര്‍കസ് യൂനാനി മെഡിക്കല്‍ കോളജ്; സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം [NEWS] IPL 2020| 'ക്രിക്കറ്റിലെ കങ്കണ റണൗത്ത്'; ധോണിയെ വിമർശിച്ച ഗംഭീറിനെതിരെ ആരാധകർ [NEWS]ഐപിഎല്ലിൽ ഇന്നത്തെ മത്സരത്തിൽ ആദ്യം ബാറ്റുചെയ്ത മുംബൈ ഇന്ത്യൻസ് 196 റൺസിന്‍റെ ലക്ഷ്യമാണ് കൊൽക്കത്തയ്ക്ക് മുന്നിൽവെച്ചത്. എന്നാൽ 20 ഓവറിൽ ഒമ്പതിന് 146 റൺസെടുക്കാനെ കൊൽക്കത്തയ്ക്ക് സാധിച്ചുള്ളു. രണ്ടു വിക്കറ്റ് വീതമെടുത്ത ബുംമ്രയും ബോൾട്ടുമാണ് കൊൽക്കത്തയെ വരിഞ്ഞുമുറുക്കിയത്. 30 റൺസെടുത്ത ദിനേഷ് കാർത്തിക് ആണ് കൊൽക്കത്തയുടെ ടോപ് സ്കോറർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.