News18 MalayalamNews18 Malayalam
|
news18-malayalam
Updated: November 4, 2020, 11:32 AM IST
Wasim Akram
2008 ലെ ആദ്യ സീസണിൽ മാത്രമാണ് ഐപിഎല്ലിൽ പാക് താരങ്ങൾ പങ്കെടുത്തത്. പാകിസ്ഥാൻ താരങ്ങളായ ഷാഹിദ് അഫ്രീദി, ഷുഹൈബ് അക്തർ, സുഹൈൽ തൻവീർ, ഉമർ ഗുൽ തുടങ്ങിയ താരങ്ങൾ ഐപിഎല്ലിൽ ഭാഗമായിരുന്നു. എന്നാൽ ഇന്ത്യ-പാക് സംഘർഷം മൂലം തുടർന്നുള്ള സീസണുകളിൽ പാക് താരങ്ങൾക്ക് മുന്നിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ വാതിൽ അടഞ്ഞു. പാക്കിസ്ഥാൻ ക്രിക്കറ്റിലെ യുവ താരങ്ങൾക്കും ഐപിഎല്ലിൽ അവസരങ്ങൾ ലഭിക്കണമെന്ന ആഗ്രഹം തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ പാക് താരം വസീം അക്രം.
ഇംഗ്ലണ്ട്, ന്യൂസിലന്റ്, വെസ്റ്റ് ഇൻഡീസ്, ഓസ്ട്രേലിയ തുടങ്ങിയ ടീമുകളിലെ താരങ്ങൾക്ക് ഐപിഎല്ലിൽ മികച്ച അവസരങ്ങൾ ലഭിക്കുമ്പോൾ പാക് താരങ്ങൾ പടിക്ക് പുറത്താണ്. ഇന്ത്യൻ താരങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ലീഗായ പി.എസ്.എല്ലിൽ മത്സരിക്കുന്നത് കാണണമെന്നും വസീം അക്രം പറയുന്നു.
എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വസീം അക്രം തന്റെ ആഗ്രഹം തുറന്നു പറഞ്ഞിരിക്കുന്നത്. കായികമേഖല രാഷ്ട്രീയ പ്രശ്നങ്ങളുടെ ഇരയാകരുതെന്നും അദ്ദേഹം പറയുന്നു.
ക്രിക്കറ്റ് ലോകത്തെ മികച്ച ടൂർണമെന്റുകളിൽ ഒന്നാണ് ഐപിഎൽ. യുവ പാക് താരങ്ങൾ കൂടി ലീഗിൽ ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹം. മാത്രമല്ല, ഇന്ത്യൻ താരങ്ങൾ പി.എസ്.എല്ലിലും പങ്കെടുക്കണമെന്ന് താൻ ആഗ്രഹിക്കുന്നു.
പാക് ക്യാപ്റ്റൻ ബാബർ അസമും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും തമ്മിലുള്ള താരതമ്യത്തെ കുറിച്ചും അക്രം തന്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കി. ഇരുവരേയും താരതമ്യം ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ അക്രം ബാബർ അസം മികച്ച താരമാണെന്നും പറഞ്ഞു.
ഇരുവരേയും താരതമ്യം ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ബാബർ അസം മികച്ച താരമാണ്. എല്ലാ ഫോർമാറ്റിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ താരതമ്യങ്ങൾ പോസിറ്റീവായി എടുത്ത് കോലിയെ പോലെ പ്രകടനത്തിലെ സ്ഥിരത നിലനിർത്താൻ അദ്ദേഹം തയ്യാറായാൽ താൻ സന്തോഷവനാണ്. വസീം അക്രം പറയുന്നു.
Published by:
Naseeba TC
First published:
November 4, 2020, 11:32 AM IST