നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| താരങ്ങൾക്ക് പരിക്ക് പറ്റിയാൽ ഉടൻ അറിയിക്കണം; ടീമുകളോട് ബിസിസിഐ

  IPL 2020| താരങ്ങൾക്ക് പരിക്ക് പറ്റിയാൽ ഉടൻ അറിയിക്കണം; ടീമുകളോട് ബിസിസിഐ

  പരിക്ക് ഗുരുതരമായതിനാൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനവും ഇശാന്തിന് നഷ്ടമായേക്കും.

  BCCI

  BCCI

  • Share this:
   ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഇന്ത്യൻ താരങ്ങൾക്ക് പരിക്ക് പറ്റിയാൽ ഉടൻ വിവരം അറിയിക്കണമെന്ന് ടീമുകൾക്ക് ബിസിസിഐ നിർദേശം. മുംബൈ മിറർ ആണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

   ഇ-മെയിൽ വഴിയാണ് നിർദേശം നൽകിയതെന്നാണ് സൂചന. നിർദേശത്തിൽ ഏതെങ്കിലും പ്രത്യേക ടീമിനെയോ താരങ്ങളേയോ കുറിച്ച് പരാമർശിച്ചിട്ടില്ല. എന്നാൽ ഡൽഹി ക്യാപിറ്റൽസ് പേസർ ഇശാന്ത് ശർമയുടെ പരിക്കുമായി ബന്ധപ്പെട്ടാണ് ബിസിസിഐയുടെ അടിയന്തര നിർദേശം എന്നാണ് സൂചന.

   ഇശാന്ത് ശർമയുടെ പരിക്കിനെ കുറിച്ച് ഡൽഹി ക്യാപിറ്റൽസ് ബോർഡിനെ അറിയിച്ചിരുന്നില്ല. വാരിയെല്ലിനേറ്റ പരിക്ക് കാരണം ഇശാന്ത് ശർമ ലീഗിൽ നിന്നും പിന്മാറിയിരുന്നു. പരിക്ക് ഗുരുതരമായതിനാൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഓസ്ട്രേലിയൻ പര്യടനവും ഇശാന്തിന് നഷ്ടമായേക്കും. നേരത്തേ, സ്പിന്നർ അമിത് മിശ്രയ്ക്കും പരിക്കേറ്റിരുന്നു.

   ഒക്ടോബർ ഏഴിന് നടന്ന പരിശീലനത്തിനിടയിലാണ് ഇശാന്ത് ശർമയ്ക്ക് പരിക്ക് പറ്റിയതെന്നാണ് ഡൽഹി ക്യാപിറ്റൽസിന്റെ പത്രക്കുറിപ്പിൽ പറഞ്ഞിരുന്നത്. ഈ സീസണിൽ ഒരു മത്സരത്തിൽ മാത്രമാണ് ഇശാന്തിന് കളിക്കാനായത്. സെപ്റ്റംബർ 29ന് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ ഒരു വിക്കറ്റ് പോലും നേടാൻ താരത്തിന് സാധിച്ചിരുന്നിമില്ല. നാല് ഓവർ എറിഞ്ഞതിൽ 26 റൺസ് മാത്രമാണ് ഇശാന്ത് വഴങ്ങിയത്.

   അതേസമയം, ഡൽഹിയുടെ തന്നെ ഋഷഭ് പന്തിനും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായേക്കുമെന്നാണ് സൂചന. മൂന്ന് താരങ്ങളുടെ പരിക്ക് ഡൽഹിക്കും തിരിച്ചടിയാകുന്നുണ്ട്. ഋഷഭ് പന്തിന് പത്ത് ദിവസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് സൂചന.
   Published by:Naseeba TC
   First published:
   )}