ഇന്റർഫേസ് /വാർത്ത /IPL / IPL 2020 | വീണ്ടും നിതീഷ് റാണ; കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് ജയിക്കാൻ 173 റൺസ്

IPL 2020 | വീണ്ടും നിതീഷ് റാണ; കൊൽക്കത്തയ്ക്കെതിരെ ചെന്നൈയ്ക്ക് ജയിക്കാൻ 173 റൺസ്

MS Dhoni

MS Dhoni

12 കളികളിൽ എട്ടും തോറ്റ ചെന്നൈ ഇതിനോടകം പുറത്തായി കഴിഞ്ഞു

  • Share this:

ദുബായ്; ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർകിങ്സിന് 173 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നിശ്ചിത 20 ഓവറിൽ അഞ്ചിന് 172 റൺസെടുത്തു. ഡൽഹിക്കാരനും ഓപ്പണറുമായ നിതീഷ് റാണയുടെ മികച്ച ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 61 പന്ത് നേരിട്ട റാണ 87 റൺസെടുത്തു. 10 ഫോറും നാലു സിക്സറും ഉൾപ്പെടുന്നതായിരുന്നു നിതീഷ് റാണയുടെ ഇന്നിംഗ്സ്.

നേരത്തെ ശുഭ്മാൻ ഗില്ലിനൊപ്പം മികച്ച തുടക്കമാണ് നിതീഷ് കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്. ഓപ്പണിങ് സഖ്യം 53 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ഗിൽ പുറത്തായതോടെ മധ്യനിര തകർന്നു. സുനിൽ നരെയ്ൻ, ഇയൻ മോർഗൻ, റിങ്കു സിങ് എന്നിവർ പെട്ടെന്ന് പുറത്തായി. അവസാന ഓവറുകളിൽ ദിനേഷ് കാർത്തിക്ക് സ്കോറിങ് വേഗം കൂട്ടി. കാർത്തിക് പുറത്താകാതെ 21 റൺസെടുത്തു. ചെന്നൈയ്ക്കുവേണ്ടി ദക്ഷിണാഫ്രിക്കൻ താരം ലുംഗി എംഗിഡി രണ്ടു വിക്കറ്റ് വീഴ്ത്തി.

ഐപിഎൽ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 12 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നാലാമതുള്ള കിങ്സ് ഇലവൻ പഞ്ചാബിനും 12 പോയിന്‍റാണുള്ളത്. എന്നാൽ ഇന്നത്തെ മത്സരം ജയിച്ച് പഞ്ചാബിന് മുന്നിലെത്താനാണ് കൊൽക്കത്തയുടെ ശ്രമം.

അതേസമയം 12 കളികളിൽ എട്ടും തോറ്റ ചെന്നൈ ഇതിനോടകം പുറത്തായി കഴിഞ്ഞു. 12 മത്സരങ്ങളിൽ എട്ടു പോയിന്‍റ് മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന് ഉള്ളത്. ഐപിഎൽ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നായ ചെന്നൈ സൂപ്പർ കിങ്സ് തുടക്കം മുതൽ അടിപതറിയ നിലയിലായിരുന്നു. ധോണിയുടെ നായക മികവും സ്റ്റീഫൻ ഫ്ലെമിങ് എന്ന പരിശീലകന്‍റെ തന്ത്രങ്ങളും ഇത്തവണ ചെന്നൈയുടെ രക്ഷയ്ക്ക് എത്തിയില്ല.

First published:

Tags: Chennai super kings, IPL 2020, Kokata knight riders