IPL

  • associate partner

IPL 2020| വിരമിക്കലിന് ശേഷം 'ബ്രാൻഡ് അംബാസഡർ' ധോണിക്ക് എന്ത് സംഭവിക്കും?

ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതോടെ, പരസ്യരംഗത്തെ ധോണിയുടെ ഭാവി എന്തായിരിക്കും എന്നത് സംബന്ധിച്ചും ഏറെ ചർച്ചകൾ ഉയർന്നിരുന്നു.

News18 Malayalam | news18-malayalam
Updated: September 22, 2020, 8:49 AM IST
IPL 2020| വിരമിക്കലിന് ശേഷം 'ബ്രാൻഡ് അംബാസഡർ' ധോണിക്ക് എന്ത് സംഭവിക്കും?
News18 Malayalam
  • Share this:
യുഎഇയിൽ ആരംഭിച്ച ഐപിഎല്ലിന്റെ 13ാം എഡിഷനിലും ഏറ്റവും ആരാധകരുളള താരം മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണി തന്നെയാണെന്ന കാര്യത്തിൽ സംശയമില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതോടെ നിരാശരായ ധോണിയുടെ ആരാധകർ, അദ്ദേഹം ഐപിഎല്ലിൽ ചെന്നൈയുടെ ക്യാപ്റ്റനായി തുടരുമെന്ന വാർത്ത ഏറെ ആഹ്ളാദത്തോടെയാണ് കേട്ടത്. ഐപിഎല്ലിലെ ധോണിയുടെ ഫിനിഷിങ് മികവ് കാണാൻ അക്ഷമരായി കാത്തിരിക്കുകയാണ് ധോണി ഫാൻസ്.

Also Read- ഇത് ചെന്നൈയുടെ സ്വന്തം തല; ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് ധോണി

ഇതിനിടെ, ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതോടെ, പരസ്യരംഗത്തെ ധോണിയുടെ ഭാവി എന്തായിരിക്കും എന്നത് സംബന്ധിച്ചും ഏറെ ചർച്ചകൾ ഉയർന്നിരുന്നു. എന്നാൽ വിരമിക്കലിന് ശേഷവും വിവിധ ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറായി തുടർന്ന സച്ചിൻ ടെൻഡുൽക്കറിന്റെ മാതൃക ധോണിക്ക് മുന്നിലുണ്ട്.

Also Read- ഫിറ്റ് ബോഡി , പുതിയ ഹെയർ സ്റ്റൈൽ, താടി; എംഎസ് ധോണിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ

പരസ്യരംഗത്ത് ധോണി പ്രതിഫലം കുറച്ചുവെന്നും മുൻപുള്ളതിനെക്കാൾ ഈ രംഗത്ത് കൂടുതൽ അവസരം ലഭിക്കുന്നുണ്ടെന്നും റെഡ്ഡിഫ്.കോം റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യക്കായി പതിവായി കളിച്ചുകൊണ്ടിരുന്നപ്പോൾ പോലും വർഷത്തിൽ 110 മുതൽ 130 ദിവസം വരെയാണ് ഇത്തരം പരസ്യങ്ങൾക്കും ബ്രാൻഡിങ്ങിനുമൊക്കെയായി ധോണി നീക്കിവെച്ചിരുന്നതെന്നും ഇപ്പോൾ 180 ദിവസം വരെ നീക്കിവെക്കുന്നുവെന്നും ഡൽഹിയിലെ റിതി സ്പോർട്സിന്റെ പ്രമോട്ടറായ അരുൺ പാണ്ഡേയെ ഉദ്ധരിച്ച് റെഡ്ഡിഫ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ധോണിയുമായി റിതി സ്പോർട്സ് നേരത്തെ ബിസിനസ് പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു.

Also Read- 'യോർക്കർ എറിയാൻ നിൽക്കരുത്'; ആദ്യ മത്സരത്തിലെ ധോണിയുടെ ഉപദേശത്തെ കുറിച്ച് ജസ്പ്രീത് ബുംറ

അരുൺ പാണ്ഡേയും ധോണിയും ചേർന്ന് ഫിറ്റ് 7 എന്ന പേരിൽ പ്രവർത്തിക്കുന്ന ഫിറ്റ്നസ് സെന്ററുകളുടെ എണ്ണം വർധിപ്പിക്കാൻ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ 20 കേന്ദ്രങ്ങളാണ് ഉള്ളത്. ഇത് 50 ആയി ഉയർത്താനാണ് ആലോചന. 'എല്ലാവരുടെയും ജീവിതം മികച്ചതാക്കും' എന്ന മുദ്രാവാക്യത്തോടെ ഫിറ്റ്നസ് ബിസിനസ് മുന്നോട്ടുകൊണ്ടുോകാനാണ് ഇരുവരും തയാറെടുക്കുന്നത്.

Also Read- ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റനാക്കാൻ ആഗ്രഹിച്ചത് ധോണിയെ ആയിരുന്നില്ല; വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം

ബോളിവുഡ് താരങ്ങളായ രൺവീർ സിങ്, അക്ഷയ് കുമാർ, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവർ വാങ്ങിയിരുന്ന അതേ പ്രതിഫലമായിരുന്നു പരസ്യ ചിത്രങ്ങളിലും മറ്റും അഭിനയിക്കാൻ ധോണിയും വാങ്ങിയിരുന്നതെന്ന് മോഗെ മീഡിയ ചെയർമാൻ സന്ദീപ് ഗോയൽ പറഞ്ഞു. വിരമിക്കലിന് ശേഷം പ്രതിഫലത്തിൽ കുറവ് വരുത്തിയ ധോണി, ഇപ്പോൾ അമിതാഭ് ബച്ചന്റെയും ആയുഷ്മാൻ ഖുറാനയുടെയും പ്രതിഫലത്തിന് തുല്യമായ തുകയാണ് വാങ്ങുന്നതെന്നും അദ്ദേഹം പറയുന്നു.കൂടാതെ, ധോണിയുടെ ജീവിത കഥ പറഞ്ഞ എം എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി എന്ന സിനിമക്ക് രണ്ടാം ഭാഗം ഒരുക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. റിതി സ്പോർട്സാണ് ഈ സിനിമ നിർമിച്ചത്. എന്നാൽ ധോണിയെ അഭ്രപാളിയിൽ അവിസ്മരണീയമാക്കിയ സുശാന്ത് സിങ് രാജ്പുത്തിന്റെ അപ്രതീക്ഷിത വിടവാങ്ങൽ ഈ ആലോചനകളെ പിന്നോട്ടടിച്ചിട്ടുണ്ട്.

ഇന്ന് ഷാർജയിൽ നടക്കുന്ന ചെന്നൈയുടെ രണ്ടാമത്തെ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ധോണിയുടെ പ്രകടനത്തിനായി കാത്തിരിക്കുകയാണ് ധോണി ആരാധകർ.
Published by: Rajesh V
First published: September 22, 2020, 8:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading