ദുബായ്; ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ചെന്നൈ സൂപ്പർകിങ്സും നേർക്കുനേർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യുന്ന കൊൽക്കത്തയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 10 ഓവറിൽ രണ്ടിന് 70 റൺസ് എന്ന നിലയിലാണ് കൊൽക്കത്ത. 26 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്‍റെ വിക്കറ്റാണ് കൊൽക്കത്തയ്ക്ക് ആദ്യം നഷ്ടമായത്. ഏഴു റൺസെടുത്ത സുനിൽ നരെയ്ന്‍റെ വിക്കറ്റാണ് രണ്ടാമതായി നഷ്ടമായത്. നിതിഷ് റാണ 35 റൺസോടെ ക്രീസിലുണ്ട്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കൊൽക്കത്തയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകൂ. നിലവിൽ 12 മത്സരങ്ങളിൽനിന്ന് 12 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. നാലാമതുള്ള കിങ്സ് ഇലവൻ പഞ്ചാബിനും 12 പോയിന്‍റാണുള്ളത്. എന്നാൽ ഇന്നത്തെ മത്സരം ജയിച്ച് പഞ്ചാബിന് മുന്നിലെത്താനാണ് കൊൽക്കത്തയുടെ ശ്രമം. അതേസമയം ഐപിഎൽ ലീഗ് ഘട്ടം അവസാനിക്കാറായപ്പോൾ 12 കളികളിൽ എട്ടും തോറ്റ ചെന്നൈ ഇതിനോടകം പുറത്തായി കഴിഞ്ഞു. 12 മത്സരങ്ങളിൽ എട്ടു പോയിന്‍റ് മാത്രമാണ് ചെന്നൈ സൂപ്പർ കിങ്സിന് ഉള്ളത്. ഐപിഎൽ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നായ ചെന്നൈ സൂപ്പർ കിങ്സ് തുടക്കം മുതൽ അടിപതറിയ നിലയിലായിരുന്നു. ധോണിയുടെ നായക മികവും സ്റ്റീഫൻ ഫ്ലെമിങ് എന്ന പരിശീലകന്‍റെ തന്ത്രങ്ങളും ഇത്തവണ ചെന്നൈയുടെ രക്ഷയ്ക്ക് എത്തിയില്ല.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.