• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | ഇത് ചെന്നൈയുടെ സ്വന്തം തല; ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് ധോണി

IPL 2020 | ഇത് ചെന്നൈയുടെ സ്വന്തം തല; ഐപിഎല്ലിൽ അപൂർവ്വ നേട്ടം കൈവരിച്ച് ധോണി

2008 ലെ ഉദ്ഘാടന പതിപ്പ് മുതൽ ചെന്നൈ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ എം.എസ് ധോണി

Dhoni csk

Dhoni csk

  • Share this:
    ഐ‌പി‌എൽ 2020 ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ കീഴടക്കിയതോടെ ചെന്നൈ സൂപ്പർ കിങ്സ് നായകൻ എം.എസ് ധോണിക്ക് അപൂർവ്വ നേട്ടം. ചെന്നൈ ക്യാപ്റ്റനെന്ന നിലയിൽ സി‌എസ്‌കെയെ നൂറാം വിജയത്തിലേക്ക് നയിച്ചുവെന്ന നേട്ടമാണ് ധോണി കൈവരിച്ചത്. ഐ‌പി‌എല്ലിൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ ക്യാപ്റ്റനാണ് ധോണി.

    ഐ‌പി‌എല്ലിലെ 175 മത്സരങ്ങളിൽ ധോണി ക്യാപ്റ്റനായി. ചെന്നൈ സൂപ്പർ കിങ്സിനെ രണ്ട് വർഷത്തേക്ക് വിലക്കിയപ്പോൾ റൈസിംഗ് പ്യൂനെ സൂപ്പർജിയന്റിനായി 14 മത്സരങ്ങളിൽ ധോണി ക്യാപ്റ്റനായിട്ടുണ്ട്. ഇതോടെ ഐപിഎല്ലിൽ ക്യാപ്റ്റനെന്ന നിലയിൽ 105 വിജയങ്ങളിലേക്ക് തന്‍റെ ടീമുകളെ നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

    ഐ‌പി‌എല്ലിലെ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ക്യാപ്റ്റൻമാരുടെ പട്ടികയിൽ ധോണിക്ക് പിന്നിലുള്ളത് ഗൌതം ഗംഭീറാണ്. 129 മത്സരങ്ങളിൽ നിന്ന് 71 വിജയങ്ങളാണ് അദ്ദേഹം നേടിയത്. 105 കളികളിൽ നിന്ന് 60 വിജയങ്ങൾ നേടിയ മുംബൈ നായകൻ രോഹിത് ശർമ മൂന്നാമതാണ്.

    2008 ലെ ഉദ്ഘാടന പതിപ്പ് മുതൽ ചെന്നൈ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനാണ് മുൻ ഇന്ത്യൻ നായകൻ കൂടിയായ എം.എസ് ധോണി. കൂടാതെ സി‌എസ്‌കെയ്ക്കായി രണ്ട് ഐ‌പി‌എല്ലും രണ്ട് ചാമ്പ്യൻസ് ലീഗ് ടി 20 കിരീടങ്ങളും നേടിയിട്ടുണ്ട്.

    ബാറ്റിങ്ങിൽ കാര്യമായ അവസരം ധോണിക്ക് ലഭിക്കാതിരുന്നത് ഉദ്ഘാടന മത്സരത്തിൽ കാണികൾക്ക് നിരാശ സമ്മാനിച്ചു. എന്നിരുന്നാലും, ക്രുനാൽ പാണ്ഡ്യയുടെ ഇടത് കൈ സ്പിന്നിനും രാഹുൽ ചഹറിന്റെ ലെഗ് സ്പിന്നിനെയും നേരിടാൻ രവീന്ദ്ര ജഡേജയെയും സാം കുറാനെയും തനിക്ക് മുകളിൽ സ്ഥാനക്കയറ്റം നൽകിയപ്പോൾ അദ്ദേഹത്തിന്റെ നായക മികവ് വളരെ പ്രകടമായിരുന്നു.
    You may also like:എന്റെ സ്റ്റേറ്റ് കേരളമാണോ, എന്റെ സിഎം വിജയനാണോ? നസ്രിയയുടെ ക്യൂട്ട് വീഡിയോ വൈറൽ [NEWS]IPL 2020| ഫിറ്റ് ബോഡി , പുതിയ ഹെയർ സ്റ്റൈൽ, താടി; എംഎസ് ധോണിയുടെ ലുക്ക് ഏറ്റെടുത്ത് ആരാധകർ [NEWS] IPL 2020 | മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് തുടങ്ങി- ആദ്യ കളി ചിത്രങ്ങളിലൂടെ [NEWS]
    "ഞങ്ങൾ ചെയ്യാത്ത ഒരു കാര്യം ഇതാണ് ... നിങ്ങൾ ഒരേ കാര്യം തുടരുകയാണെങ്കിൽ ആളുകൾ അതേ ഫലം നേടിക്കൊണ്ടിരിക്കും. പക്ഷേ ചില സമയങ്ങളിൽ ജഡേജയ്ക്കും സാമിനെപ്പോലൊരാൾക്കും ബാറ്റിങ്ങ് ഓർഡറിൽ സ്ഥാനക്കയറ്റം നൽകി കൂടുതൽ അവസരം നൽകണമെന്ന് എനിക്ക് തോന്നുന്നു, ”ധോണി മത്സരത്തിന് ശേഷം പറഞ്ഞു.

    ചൊവ്വാഴ്ച രാജസ്ഥാൻ റോയൽസിനെതിരെയാണ് സി‌എസ്‌കെയുടെ അടുത്ത മത്സരം.
    Published by:Anuraj GR
    First published: