IPL

  • associate partner
HOME » NEWS » IPL »

IPL 2020 CSK vs DC| അര്‍ദ്ധ സെഞ്ച്വറിയുമായി പൃഥ്വി ഷാ; ഡൽഹിക്കെതിരെ ചെന്നൈയ്ക്ക് 176 റൺസ് വിജയലക്ഷ്യം

Dream11 IPL 2020 ഡല്‍ഹിയ്ക്കായ് ഓപ്പണിംഗ് ഇറങ്ങിയ ധവാന്‍-ഷാ കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 94 റണ്‍സാണ് അടിച്ച് കൂട്ടിയത്.

News18 Malayalam | news18-malayalam
Updated: September 25, 2020, 10:57 PM IST
IPL 2020 CSK vs DC| അര്‍ദ്ധ സെഞ്ച്വറിയുമായി പൃഥ്വി ഷാ; ഡൽഹിക്കെതിരെ ചെന്നൈയ്ക്ക് 176 റൺസ് വിജയലക്ഷ്യം
CSK-vs-DC
  • Share this:
ഐ.പി.എല്‍ 13ാം സീസണിലെ ഏഴാം മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് 176 റണ്‍സ് വിജയലക്ഷ്യം. ഡല്‍ഹിയ്ക്കായ് ഓപ്പണിംഗ് ഇറങ്ങിയ ധവാന്‍-ഷാ കൂട്ടുകെട്ട് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 94 റണ്‍സാണ് അടിച്ച് കൂട്ടിയത്.

പൃഥ്വി ഷായുടെ അര്‍ദ്ധ സെഞ്ച്വറി മികവില്‍ ഡല്‍ഹി നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എടുത്തു. ധവാന്‍ 27 ബോളില്‍ നിന്ന് 35 റണ്‍സ് നേടി. പൃഥ്വി ഷാ 43 ബോളില്‍ 9 ഫോറിന്റെയും 1 സിക്സിന്‍റെയും അകമ്ബടിയില്‍ 64 റണ്‍സ് നേടി. നായകന്‍ ശ്രേയസ് അയ്യര്‍ 26 റണ്‍സും റിഷഭ് പന്ത് 37* റണ്‍സും നേടി.

Also Read: IPL 2020| ഡൽഹിയും ചെന്നൈയും ഏറ്റുമുട്ടിയ 21 മത്സരങ്ങളിൽ 15ലും ജയം ധോനി പടക്കൊപ്പം; ഇന്നത്തെ കളിയിൽ അറിയേണ്ടത്

ചെന്നൈയ്ക്കായി പിയൂഷ് ചൗള രണ്ട് വിക്കറ്റും സാം കറന്‍ ഒരുവിക്കറ്റും നേടി. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ചെന്നൈ ഡല്‍ഹിയെ ബാറ്റിംഗിനയക്കുകയായിരുന്നു.
Published by: user_49
First published: September 25, 2020, 9:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories