HOME » NEWS » IPL »

IPL 2020 DC vs CSK| ടോസ് നേടി ചെന്നൈ സൂപ്പർ കിംഗ്സ്; ബാറ്റിംഗ് തെരഞ്ഞെടുത്തു

കഴിഞ്ഞ മത്സരത്തിനിടെ തോളിന് പരിക്കേറ്റ ഡൽഹി ക്യാപ്റ്റന്‍ ശ്രേയാസ് അയ്യർ ഇന്ന് കളിക്കുന്നുണ്ട്.

News18 Malayalam | news18-malayalam
Updated: October 17, 2020, 7:52 PM IST
IPL 2020 DC vs CSK| ടോസ് നേടി ചെന്നൈ സൂപ്പർ കിംഗ്സ്; ബാറ്റിംഗ് തെരഞ്ഞെടുത്തു
dc vs csk
  • Share this:
ഷാർജ: ഐപിഎൽ 13ാം സീസണിലെ 34ാം മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. എട്ടു മത്സരങ്ങളിൽ ആറും ജയിച്ച് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഡൽഹി. അതേസമയം എട്ട് മത്സരങ്ങളിൽ മൂന്നെണ്ണത്തിൽ മാത്രമാണ് ചെന്നൈ വിജയിച്ചിട്ടുള്ളത്. കഴിഞ്ഞ മത്സരത്തിൽ ഹൈദരാബാദിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ ഇന്നിറങ്ങുന്നത്.

ചെന്നൈ ടീമില്‍ പിയുഷ് ചൗളയ്ക്ക് പകരം കേദാര്‍ ജാദവ് തിരിച്ചെത്തി. ഡല്‍ഹി ടീമില്‍ മാറ്റങ്ങളൊന്നുമില്ല. കഴിഞ്ഞ മത്സരത്തിനിടെ തോളിന് പരിക്കേറ്റ ഡൽഹി ക്യാപ്റ്റന്‍ ശ്രേയാസ് അയ്യർ ഇന്ന് കളിക്കുന്നുണ്ട്. പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തുള്ള ചെന്നൈക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ചെന്നൈയെ വിജയത്തില്‍ കുറഞ്ഞൊന്നും തുണയ്ക്കില്ല.

ഇന്ന് ജയിച്ചാൽ ഡൽഹി മുംബൈയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്തും. സീസണില്‍ ഇരു ടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോള്‍ വിജയം ഡല്‍ഹിക്കായിരുന്നു. മികച്ച ഫോമിലുള്ള ഡൽഹി നിരയെ മറികടക്കാൻ ചെന്നൈക്ക് കടുത്ത പോരാട്ടം തന്നെ നടത്തേണ്ടി വരും.

ചെന്നൈ സൂപ്പർ കിംഗ്: ഫാഫ് ഡുപ്ലസിസ്, ഷെയ്ൻ വാട്സൻ, അമ്പാട്ടി റായിഡു, എംഎസ് ധോണി(W/C), കേദാർ ജാദവ്, രവീന്ദ്ര ജഡേജ, സാം കുറൻ, ഡെയ്ൻ ബ്രാവോ, ദീപക് ചാഹർ, ശാർദൂൽ താക്കൂർ, കാൺ ശർമ



ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയാസ് അയ്യർ(C), മാർക്കസ് സ്റ്റോയിൻസ്, അലക്സ് ക്യാറേയ്(W),അക്സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, തുഷാർ ദേശ് പാണ്ഡെ, കഗിസോ റബാദ, ആന്റിച്ച് നോർജെ
Published by: Gowthamy GG
First published: October 17, 2020, 7:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories