HOME » NEWS » IPL »

IPL 2020 DC vs CSK| ഡുപ്ലസിസിന് അർധ സെഞ്ചുറി; ഡൽഹിക്ക് 180 റൺസ് വിജയ ലക്ഷ്യം

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു.

News18 Malayalam | news18-malayalam
Updated: October 17, 2020, 10:08 PM IST
IPL 2020 DC vs CSK| ഡുപ്ലസിസിന് അർധ സെഞ്ചുറി; ഡൽഹിക്ക് 180 റൺസ് വിജയ ലക്ഷ്യം
chennai
  • Share this:
ഷാർജ : ഐപിഎല്ലിലെ 34ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ ഡൽഹിക്ക് 180 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു.

ആദ്യ ഓവറിലെ മൂന്നാം പന്തിൽ സാം കറനെ (0) നഷ്ടമായത് ചെന്നൈയെ ഞെട്ടലിലാക്കി. തുഷാർ ദേശ് പാണ്ഡെയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ എത്തിയ ഷെയ്ൻ വാട്നുമായി ചേർന്ന് ഡുപ്ലസിസ് ഭേദപ്പെട്ട അടിത്തറ നൽകി. 87 റണ്‍സാണ് ഡുപ്ലെസി - വാട്ട്‌സണ്‍ സഖ്യം കൂട്ടിച്ചേര്‍ത്തത്. 28 പന്തില്‍ ആറ് ബൗണ്ടറികളോടെ 36 റണ്‍സെടുത്ത വാട്ട്‌സനെ പുറത്താക്കി നോര്‍ജെ സഖ്യം പൊളിച്ചു.

15 ാം ഓവറിൽ ഫാഫ് ഡുപ്ലേസിയെ കഗിസോ റബാഡ പുറത്താക്കി. 7 പന്തിൽ 2 സിക്സും 6 ഫോറും ഉൾപ്പെടെ 58 റൺസാണ് ഡുപ്ലേസി നേടിയത്. ഈ വിക്കറ്റോടെ കഗിസോ റബാഡ ഐപിഎലിൽ 50 വിക്കറ്റുകൾ തികച്ചു. ഡുപ്ലെസി പുറത്തായ ശേഷം തകര്‍ത്തടിച്ച അമ്പാട്ടി റായുഡുവാണ് ചെന്നൈ സ്‌കോര്‍ 150 കടത്തിയത്. 25 പന്തുകള്‍ നേരിട്ട റായുഡു നാലു സിക്‌സും ഒരു ഫോറുമടക്കം 45 റൺസെടുത്ത് പുറത്താകാതെ നിന്നു. ഇതിനിടെ നായകൻ എംഎസ് ധോണി വന്നപാടെ മടങ്ങി. 5 പന്തിൽ 3 റൺസായിരുന്നു ധോണിയുടെ സമ്പാദ്യം.

അവസാന ഓവറുകളിൽ റായിഡുവും ജഡേജയും നടത്തിയ ചെറുത്തു നിൽപ്പാണ് ചെന്നൈ സ്കോർ വീണ്ടും ഉയർത്തിയത്. അവസാന 5 ഓവറിൽ 67 റൺസാണ് ചെന്നൈ നേടിയത്. ജഡേജ 13 പന്തുകളില്‍ നിന്ന് നാല് സിക്‌സറുകളടക്കം 33 റണ്‍സെടുത്തു. ഡല്‍ഹിക്കായി നോര്‍ജെ രണ്ടു വിക്കറ്റ് വീഴ്ത്തി. തുഷാര്‍, റബാദ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

ചെന്നൈ സൂപ്പർ കിംഗ്: ഫാഫ് ഡുപ്ലസിസ്, ഷെയ്ൻ വാട്സൻ, അമ്പാട്ടി റായിഡു, എംഎസ് ധോണി(W/C), കേദാർ ജാദവ്, രവീന്ദ്ര ജഡേജ, സാം കുറൻ, ഡെയ്ൻ ബ്രാവോ, ദീപക് ചാഹർ, ശാർദൂൽ താക്കൂർ, കാൺ ശർമ


ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ശിഖർ ധവാൻ, അജിങ്ക്യ രഹാനെ, ശ്രേയാസ് അയ്യർ(C), മാർക്കസ് സ്റ്റോയിൻസ്, അലക്സ് ക്യാറേയ്(W),അക്സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, തുഷാർ ദേശ് പാണ്ഡെ, കഗിസോ റബാദ, ആന്റിച്ച് നോർജെ
Published by: Gowthamy GG
First published: October 17, 2020, 10:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories