നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 CSK vs DC: ടോസ് നേടി ചെന്നൈ; ഡൽഹിയെ ബാറ്റിങ്ങിന് അയച്ചു

    IPL 2020 CSK vs DC: ടോസ് നേടി ചെന്നൈ; ഡൽഹിയെ ബാറ്റിങ്ങിന് അയച്ചു

    Dream11 IPL 2020 Live Score: സീസണിലെ മൂന്നാം മത്സരത്തിനിറങ്ങുന്ന ചെന്നൈ ആദ്യ കളിയില്‍ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ രാജസ്ഥാനോട് തോറ്റിരുന്നു. പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഡൽഹി ഇറങ്ങിയിരിക്കുന്നത്

    CSK-vs-DC

    CSK-vs-DC

    • Share this:
      ഐ.പി.എല്‍ 13ാം സീസണിലെ ഏഴാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും ഏറ്റുമുട്ടുന്നു. ടോസ് നേടിയ ചെന്നൈ ഡൽഹിയെ ബാറ്റിങ്ങിന് അയച്ചു. സീസണിലെ മൂന്നാം മത്സരത്തിനിറങ്ങുന്ന ചെന്നൈ ആദ്യ കളിയില്‍ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ രാജസ്ഥാനോട് തോറ്റിരുന്നു. പഞ്ചാബിനെ സൂപ്പര്‍ ഓവറില്‍ തോല്‍പ്പിച്ചതിന്റെ ആവേശത്തിലാണ് ഡൽഹി ഇറങ്ങിയിരിക്കുന്നത്.

      മുംബൈക്കെതിരേ അര്‍ദ്ധ സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലെത്തിച്ച അമ്പാട്ടി റായിഡുവിന്റെ പരിക്ക് ചെന്നൈയ്ക്ക് തലവേദനയായിട്ടുണ്ട്. ശിഖര്‍ ധവാന്‍, പൃത്ഥ്വി ഷാ, ഹെറ്റ്മെയര്‍ തുടങ്ങിയ ടോപ് ഓഡര്‍ ബാറ്റ്സ്മാന്‍മാര്‍ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയതാണ് ഡല്‍ഹിയുടെ ആശങ്ക.

      Also Read: IPL 2020| ഡൽഹിയും ചെന്നൈയും ഏറ്റുമുട്ടിയ 21 മത്സരങ്ങളിൽ 15ലും ജയം ധോനി പടക്കൊപ്പം; ഇന്നത്തെ കളിയിൽ അറിയേണ്ടത്

      ചെന്നൈ നിരയില്‍ രാജസ്ഥാനെതിരെ കളിച്ച മത്സരത്തില്‍ നിന്ന് ഒരു മാറ്റമാണുള്ളത്. ലുംഗിസാനി ഗിഡിയ്ക്ക് പകരം ജോഷ് ഹാസല്‍വുഡ് ടീമിലെത്തുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ കളിച്ച മത്സരത്തില്‍ നിന്ന് രണ്ട് മാറ്റമാണ് ഡല്‍ഹി നിരയിലുള്ളത്. മോഹിത് ശര്‍മ്മയ്ക്ക് പകരം അവേശ് ഖാനും രവിചന്ദ്രന്‍ അശ്വിന് പകരം അമിത് മിശ്രയും കളിക്കും.

      ഡല്‍ഹി ക്യാപിറ്റല്‍സ്: Prithvi Shaw, Shikhar Dhawan, Shimron Hetmyer, Shreyas Iyer(c), Rishabh Pant(w), Marcus Stoinis, Axar Patel, Kagiso Rabada, Amit Mishra, Anrich Nortje, Avesh Khan

      ചെന്നൈ സൂപ്പര്‍ കിംഗ്സ്: : Murali Vijay, Shane Watson, Faf du Plessis, Ruturaj Gaikwad, Kedar Jadhav, MS Dhoni(w/c), Sam Curran, Ravindra Jadeja, Josh Hazlewood, Deepak Chahar, Piyush Chawla
      Published by:user_49
      First published:
      )}