News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 23, 2020, 11:08 PM IST
csk vs mi
ഷാർജ: ഐപിഎല്ലിലെ 41ാം മത്സരത്തിൽ
ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട്
ബാറ്റിംഗിനിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 114 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. മറുപടി ബാറ്റിംഗിനിറങ്ങിയ വെറും 12.2 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ വിജയത്തോടെ
മുംബൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഓപ്പണര്‍മാരായ ഇഷാന് കിഷനും ക്വിന്റണ്‍ ഡിക്കോക്കും ചേര്‍ന്നാണ് അനായാസ വിജയം മുംബൈയ്ക്ക് സമ്മാനിച്ചത്. ഓപ്പണർമാരായ
ഇഷാൻ കിഷൻ ( 37 പന്തിൽ 68), ക്വിന്റൻ ഡി കോക്ക് (46 പന്തിൽ 37) എന്നിവർ പുറത്താകാതെ നിന്നു.
തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞ ചെന്നൈ ഒരു വിധത്തിലായിരുന്നു 100 കടത്തിയത്. അർധ സെഞ്ചുറു നേടിയ സാം കറൻ മാത്രമാണ് ചെന്നൈ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മുംബൈ ബൗളർമാരാണ് ചെന്നൈയെ വരിഞ്ഞു മുറുക്കി തകർത്തത്. വെറും 18 റൺസ് മാത്രം വിട്ടുനൽകി നാല് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ടാണ് ചെന്നൈയുടെ നട്ടെല്ല് തകർത്തത്. ആദ്യ ഓവറില്‍ തന്നെ ചെന്നൈയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ട്രെന്റ് ബോള്‍ട്ട് ഋതുരാജ് ഗെയ്ക്വാദിനെ പുറത്താക്കി. ആദ്യ ഏഴ് ഓവറിൽ തന്നെ ചെന്നൈയുടെ ആറ് മുൻനിര ബാറ്റ്സ്മാന്മാരും പുറത്തായി.
ബുമ്ര എറിഞ്ഞ രണ്ടാം ഓവറിൽ അംബാട്ടി റായിഡു (3 പന്തിൽ 2), എൻ ജഗദീശൻ (പൂജ്യം) എന്നിവരെ അടുത്തടുത്ത പന്തുകളിൽ പുറത്താക്കി. എം.എസ്.ധോണിയും ഡുപ്ലെസിസും ചേർന്ന് മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് കരുതിയെങ്കിലും മൂന്നാം ഓവറിന്റെ അഞ്ചാം പന്തിൽ ഡുപ്ലെസിസിനെ ബോൾട്ട് പുറത്താക്കി. മൂന്നു റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയില്‍ തകർന്ന ചെന്നൈയെ പിന്നീടെത്തിയ ജഡേജയ്ക്കൊപ്പം ചേർന്ന് ധോണി കരകയറ്റാൻ ശ്രമിച്ചു. ആറാം ഓവറില്‍ ജഡേജ(ആറ് പന്തിൽ ഏഴ് റൺസ് )യെ പുറത്താക്കിക്കൊണ്ട് ബോൾട്ട് വീണ്ടും പ്രഹരമേൽപ്പിച്ചു.
എഴാം ഓവറില്‍ ധോണിയെ രാഹുൽ ചാഹർ പുറത്താക്കി.6 റണ്‍സാണ് ധോണി നേടിയത്. പിന്നാലെ ദീപക് ചാഹറിനെയും രാഹുൽ ചാഹർ പുറത്താക്കി. പിന്നീട് ഒത്തുചേര്‍ന്ന ശാര്‍ദുല്‍ ഠാക്കൂറും സാം കറനും ചേര്‍ന്നാണ് ചെന്നൈ ഇന്നിങ്സിന് അല്പമെങ്കിലും മുന്നോട്ടുകൊണ്ടുപോയത്. ഇരുവരും ചേര്‍ന്ന് 28 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. കോള്‍ട്ടര്‍ നൈല്‍ ശാര്‍ദുല്‍ ഠാക്കൂറിനെ പുറത്താക്കിയതോടെ ചെന്നൈ വീണ്ടും പ്രതിരോധത്തിലായി.
Published by:
Gowthamy GG
First published:
October 23, 2020, 11:08 PM IST