News18 Malayalam
Updated: October 19, 2020, 11:16 PM IST
CSK vs RR
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് റോയല്‍സിന് മോശം തുടക്കമായിരുന്നു. എങ്കിലും ചെന്നൈ ഉയര്‍ത്തിയ 126 റണ്‍സ് വിജയലക്ഷ്യം രാജസ്ഥാന് 17.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.
നാലാം ജയത്തോടെ രാജസ്ഥാന് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.
126 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. അഞ്ച് ഓവറിനുള്ളില്‍ മൂന്നു വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. 11 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത ബെന്‍ സ്റ്റോക്ക്സാണ് ആദ്യം പുറത്തായത്. തൊട്ടടുത്ത ഓവറില്‍ റോബിന് ഉത്തപ്പയും (4) മടങ്ങി. സഞ്ജു സാംസണ് ഈ മത്സരത്തിലും തിളങ്ങാനായില്ല. റണ്ണൊന്നുമെടുക്കാതെയാണ് സഞ്ജു പുറത്തായത്.
അര്‍ധ സെഞ്ചുറി നേടിയ ബട്ട്ലര്‍ 48 പന്തില്‍ നിന്ന് രണ്ടു സിക്സും ഏഴ് ഫോറുമടക്കം 70 റണ്‍സോടെ പുറത്താകാതെ നിന്നു. ബട്ട്ലര്‍ക്ക് ഉറച്ച പിന്തുണ നല്കിയ സ്മിത്ത് 34 പന്തുകള്‍ നേരിട്ട് 26 റണ്‍സെടുത്തു. ഇരുവരും ചേര്‍ന്നാണ് രാജസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചത്.
അഞ്ചാം വിക്കറ്റില്‍ 51 റണ്‍സ് കൂട്ടിച്ചേര്‍ത്ത ക്യാപ്റ്റന്‍ എം.എസ് ധോനി - രവീന്ദ്ര ജഡേജ സഖ്യമാണ് സൂപ്പര്‍ കിങ്സിനെ 100 കടത്തിയത്. 30 പന്തില്‍ നിന്ന് നാലു ബൗണ്ടറിയടക്കം 35 റണ്‍സെടുത്ത ജഡേജയാണ് ചെന്നൈ നിരയിലെ ടോപ് സ്കോറര്‍. 28 പന്തുകള്‍ നേരിട്ട ധോനി 28 റണ്‍സെടുത്ത് പുറത്തായി.
Published by:
user_49
First published:
October 19, 2020, 11:15 PM IST