നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 CSK vs SRH| ഹൈദരാബാദിന് തുണയായി പ്രിയം ഗാർഗിന്റെ അര്‍ധ സെഞ്ചുറി: ചെന്നൈക്ക് 165 റൺസ് വിജയ ലക്ഷ്യം

  IPL 2020 CSK vs SRH| ഹൈദരാബാദിന് തുണയായി പ്രിയം ഗാർഗിന്റെ അര്‍ധ സെഞ്ചുറി: ചെന്നൈക്ക് 165 റൺസ് വിജയ ലക്ഷ്യം

  യുവതാരം പ്രിയം ഗാർഗിന്റെ അർധ സെഞ്ചുറിയാണ് ഹൈദരാബാദിനെ മാന്യമായ സ്കോറിലെത്തിച്ചത്. 26 പന്തിൽ നിന്നാണ് പുറത്താകാതെ ഒരു സിക്‌സും ആറു ഫോറുമടക്കം 51 റൺസ് നേടിയത്.

  CSK vs SRH

  CSK vs SRH

  • Share this:
   ദുബായ്: ഐപിഎല്ലിസൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ചെന്നൈക്ക് 165 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞടുത്ത ഹൈദരാബാദിന് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ164 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. യുവതാരം പ്രിയം ഗാർഗിന്റെ അർധ സെഞ്ചുറിയാണ് ഹൈദരാബാദിനെ മാന്യമായ സ്കോറിലെത്തിച്ചത്. 26 പന്തിൽ നിന്നാണ് പുറത്താകാതെ ഒരു സിക്‌സും ആറു ഫോറുമടക്കം 51 റൺസ് നേടിയത്.

   മറ്റൊരു യുവതാരം അഭിഷേക് ശർമ ഗാർഗിന് മികച്ച പിന്തുണ നൽകി. 24 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ ഒരു സിക്‌സും നാലു ഫോറുമടക്കം 31 റണ്‍സെടുത്തു. 12-ാം ഓവറില്‍ ഒന്നിച്ച ഈ സഖ്യം 77 റണ്‍സാണ് കൂട്ടിച്ചേർത്തത്.

   ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് തുടക്കം തന്നെ പിഴച്ചു. ആദ്യ ഓവറിലവ്‍ ഓപ്പണർ ജോണി ബെയർ സ്റ്റോയെ ദീപക് ചാഹർ പുറത്താക്കി. മൂന്ന് പന്തുകൾ നേരിട്ട ബെയർ സ്റ്റോ റണ്ണൊന്നുമെടുത്തില്ല. എട്ടാം ഓവറിൽ മനീഷ് പാണ്ഡെയെ ഷാർദൂൽ താക്കൂർ പുറത്താക്കി. 21 പന്തിൽ 29 റൺസെടുത്താണു പാണ്ഡെ പുറത്തായത്.

   തൊട്ടടുത്ത പന്തിൽ തന്നെ കെയ്ൻ വില്യംസനും റണ്ണൗട്ടാവുകയായിരുന്നു. തുടർന്നെത്തിയ ഗാർഗ് - ശർമ കഗൂട്ടുകെട്ട് ഹൈദരാബാദ് സ്കോർ നൂറുകടത്തി. 146 റൺസിൽ നിൽക്കുമ്പോൾ അഭിഷേകിനെ പുറത്താക്കി ചാഹർ സഖ്യം പൊളിച്ചു.

   ചെന്നൈയ്ക്കായി ദീപക് ചാഹർ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷാർദൂൽ താക്കൂർ, പീയുഷ് ചൗള എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി.

   ചെന്നൈ സൂപ്പർ കിംഗ്സ്: ഷെയ്ൻ വാട്സൻ, അമ്പാട്ടി റായിഡു, ഫാഫ് ഡുപ്ലസിസ്, കേദാർ ജാദവ്, എംഎസ് ധോണി(W/C), ഡ്വയ്ൻ ബ്രാവോ, രവീന്ദ്രജഡേജ, സാം കുറൻ, ഷാർദൂൽ താക്കൂർ, പീയുഷ് ചൗള, ദീപക് ചാഹർ   സൺറൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാർണർ(c),ജോണി ബെയർസ്റ്റോ(w), മനീഷ് പാണ്ഡെ, കെയ്ൻ വില്യംസൺ, അബ്ദുൾ സമദ്, അഭിഷേക് ശർമ, പ്രിയംഗാര്‍ഗ്, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, കെ. ഖലീൽ അഹമ്മദ്, ടി നടരാജൻ
   Published by:Gowthamy GG
   First published: