നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 CSK vs SRH| ഇന്ന് ചെന്നൈ- ഹൈദരാബാദ് പോരാട്ടം; വിജയം ലക്ഷ്യമിട്ട് ഇരുകൂട്ടരും

    IPL 2020 CSK vs SRH| ഇന്ന് ചെന്നൈ- ഹൈദരാബാദ് പോരാട്ടം; വിജയം ലക്ഷ്യമിട്ട് ഇരുകൂട്ടരും

    ഇതുവരെ 12 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ 9 തവണയും വിജയം ചെന്നൈക്കൊപ്പം തന്നെയായിരുന്നു.

    CSK vs SRH

    CSK vs SRH

    • Share this:
      ദുബായ്: ഐപിഎൽ 13ാം സീസണിലെ 14ാം മത്സരത്തിൽ എം എസ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സ് ഡേവിഡ് വാർണർ നയിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ ഏറ്റുമുട്ടും. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. വിജയം നേടുക എന്ന ലക്ഷ്യത്തിലാണ് ഇരു ടീമുകളും ഇന്നിറിങ്ങുന്നത്.

      കളിച്ച മൂന്ന് മത്സരങ്ങളിൽ ആദ്യ മത്സരത്തിൽ ഒഴികെ മറ്റ് രണ്ട് മത്സരങ്ങളിലും തുടർച്ചയായി പരാജയപ്പെട്ട ചെന്നൈയ്ക്ക് വിജയം നേടുക എന്നത് നിർണായകമാണ്. കളിച്ച മൂന്ന് മത്സരങ്ങളില്‍ ആദ്യ രണ്ടും പരാജയപ്പെടുകയും മൂന്നാമത്തെ മത്സരം വിജയിക്കുകയും ചെയ്ത സൺ റൈസേഴ്സ് വിജയിക്കാമെന്ന ആത്മവിശ്വാസത്തിലാണ്. ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ധോണിയും സംഘവും ഇന്ന് ക്രീസിലെത്തുന്നത്.

      പോയിന്റ് പട്ടികയിലെ വാലറ്റക്കാരുടെ പോരാട്ടം കൂടിയാണ് ദുബായിൽ ഇന്ന് നടക്കുന്നത്. പട്ടികയിൽ ഏഴാംസ്ഥാനക്കാരാണ് സൺറൈസേഴ്സ്. എട്ടാം സ്ഥാനത്താണ് ചെന്നൈ. ദുർബലമായ ബാറ്റിംഗ് നിരയാണ് ഇരു ടീമുകളുടെയും പൊതുവായ പ്രശ്നം. സുരേഷ് റെയ്നയുടെ അസാന്നിധ്യം ചെന്നൈയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. മാത്രമല്ല മുൻനിര ബാറ്റ്സ്മാൻമാരുടെ ഫോമില്ലായ്മയും ടീമിനെ വലയ്ക്കുന്നുണ്ട്.

      അമ്പാട്ടി റായിഡു തിരിച്ചെത്തിയതാണ് ചെന്നൈയ്ക്ക് ആശ്വാസമാകുന്നുണ്ട്. ഫാഫ് ഡു പ്ലെസിസ് ആണ് ചെന്നൈയുടെ മറ്റൊരു ആശ്വാസം. 3 മത്സരങ്ങളിലും അദ്ദേഹം മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട്. ഇതുവരെ ആകെ 173 റൺസ് നേടിയിട്ടുണ്ട്. കെയ്ൻ വില്യൺസിന്റെ തിരിച്ചുവരവ് ഹൈദരാബാദിന് ആശ്വാസമാണ്.



      ഇതുവരെ 12 തവണ ഇരു ടീമുകളും ഏറ്റുമുട്ടിയതിൽ 9 തവണയും വിജയം ചെന്നൈക്കൊപ്പം തന്നെയായിരുന്നു.
      Published by:Gowthamy GG
      First published: