നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 DC vs MI| ഡൽഹിക്കു നേരെ ബോൾട്ട് - ബുംറ ആക്രമണം; മുംബൈയ്ക്ക് 111 റൺസ് വിജയ ലക്ഷ്യം

    IPL 2020 DC vs MI| ഡൽഹിക്കു നേരെ ബോൾട്ട് - ബുംറ ആക്രമണം; മുംബൈയ്ക്ക് 111 റൺസ് വിജയ ലക്ഷ്യം

    20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുക്കാനെ ഡൽഹിക്ക് കഴിഞ്ഞുള്ളൂ. ബുംറയും ബോൾട്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

    ipl

    ipl

    • Share this:
      ദുബായ്: ഐപിഎൽ 13ാം സീസണിലെ 51ാം മത്സരത്തിൽ മുംബൈക്ക് 111 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹിയെ മുംബൈ നിരയിലെ ട്രെന്റ് ബോൾട്ടും ജസ്പ്രീത് ബുംറയും ചേർന്ന് ചെറിയ സ്കോറിൽ ഒതുക്കുകയായിരുന്നു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുക്കാനെ ഡൽഹിക്ക് കഴിഞ്ഞുള്ളൂ. ബുംറയും ബോൾട്ടും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

      നാല് ഓവറില്‍ വെറും 17 റണ്‍സ് വഴങ്ങിയാണ് ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. ബോള്‍ട്ട് നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. തുടക്കം മുതൽ തന്നെ കൃത്യമായി വിക്കറ്റ് വീണതോടെ ഡൽഹി പ്രതിരോധത്തിലായി.

      18 പന്തിനുള്ളിൽ ഓപ്പണർമാരായ ശിഖർ ധവാൻ(0), പൃഥ്വി ഷാ(10) എന്നിവരെ ഡൽഹിക്ക് നഷ്ടമായി. ഒരു ഘട്ടത്തിൽപ്പോലും മികച്ച പ്രകടനം പുറത്തെടുക്കാൻ ഡൽഹി താരങ്ങൾക്ക് കഴിഞ്ഞില്ല.
      29 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. ഋഷഭ് പന്ത് 24 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്തായി.

      മാര്‍ക്കസ് സ്റ്റോയ്‌നിസ് (2), ഷിംറോണ്‍ ഹെറ്റ്മയര്‍ (11), ഹര്‍ഷല്‍ പട്ടേല്‍ (5) എന്നിവരെല്ലാം പരാജയമായി. 19 ഓവറുകൾ പിന്നിട്ടപ്പോഴാണ് ഡൽഹി സ്കോർ 100 കടന്നത്. പ്ലേഓഫ് ഉറപ്പിക്കാൻ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്.

      മുംബൈ നിരയില്‍ പരിക്കേറ്റ നായകൻ രോഹിത് ഇന്നും കളിക്കുന്നില്ല. ജെയിംസ് പാറ്റിന്‍സണ് പകരം നഥാന്‍ കോള്‍ട്ടര്‍-നെയ്ല്‍ ടീമിലെത്തി. ഹാര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കുന്നില്ല. ഹർദിക്കിനു പകരം ജയന്ത് ടീമിലെത്തിയിട്ടുണ്ട്.



      ഡൽഹി ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. പ്രവീണ്‍ ദുബെ അരങ്ങേറ്റ മത്സരം കളിക്കും. പൃഥ്വി ഷായും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തി.
      Published by:Gowthamy GG
      First published:
      )}