നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 DC vs MI| ടോസ് നേടിയ മുംബൈ ഫീൽഡിംഗ് തെരഞ്ഞെടുത്തു; ജയിച്ചാൽ ഡൽഹി പ്ലേഓഫിൽ

  IPL 2020 DC vs MI| ടോസ് നേടിയ മുംബൈ ഫീൽഡിംഗ് തെരഞ്ഞെടുത്തു; ജയിച്ചാൽ ഡൽഹി പ്ലേഓഫിൽ

  ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഡൽഹിക്ക് അവസാന മൂന്ന് മത്സരങ്ങളിൽ കാലിടറിയതാണ് തിരിച്ചടിയായത്.

  ipl

  ipl

  • Share this:
   ദുബായ് : ഐപിെൽ 13ാം സീസണിലെ 51ാം മത്സരത്തിൽ മുംബൈ ഡൽഹി പോരാട്ടം. ടോസ് നേടിയ മുംബൈ ഡൽഹിയെ ബാറ്റിംഗിനയച്ചു. മുംബൈ നിരയില്‍ പരിക്കേറ്റ നായകൻ രോഹിത്ശർമ ഇന്നും കളിക്കുന്നില്ല. കിറോൺ പൊള്ളാർഡ് തന്നെയാണ് മുംബൈയെ നയിക്കുന്നത്.

   ജെയിംസ് പാറ്റിന്‍സണ് പകരം നഥാന്‍ കോള്‍ട്ടര്‍-നെയ്ല്‍ ടീമിലെത്തി. ഹാര്‍ദിക് പാണ്ഡ്യയും ഇന്ന് കളിക്കുന്നില്ല. ഹർദിക്കിനു പകരം ജയന്ത് ടീമിലെത്തിയിട്ടുണ്ട്.

   ഡൽഹി ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. പ്രവീണ്‍ ദുബെ അരങ്ങേറ്റ മത്സരം കളിക്കും. പൃഥ്വി ഷായും ഹര്‍ഷല്‍ പട്ടേലും തിരിച്ചെത്തി. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി ഒന്നാംസ്ഥാനത്തുള്ള മുംബൈ പ്ലേഓഫ് ഉറപ്പിച്ചിട്ടുണ്ട്. പ്ലേഓഫ് ഉറപ്പിക്കാൻ ഡല്‍ഹിക്ക് ജയം അനിവാര്യമാണ്.

   നേരത്തെ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മുംബൈക്കായിരുന്നു ജയം. ഈ സീസണിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഡൽഹിക്ക് അവസാന മൂന്ന് മത്സരങ്ങളിൽ കാലിടറിയതാണ് തിരിച്ചടിയായത്. അവസാന മൂന്ന് മത്സരങ്ങളില്‍, ഹൈദരാബാദ്, കൊൽക്കത്ത, പഞ്ചാബ് ടീമുകളോടാണ് ഡൽഹി പരാജയപ്പെട്ടത്.   12 മത്സരങ്ങളിൽ നിന്ന് 14 പോയിൻറുമായി പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഡൽഹി. ഇന്നു ഇന്ന് മുംബൈയോട് പരാജയപ്പെട്ടാല്‍ ബാംഗ്ലൂരിനെതിരായ അവസാന മത്സരം ഡല്‍ഹിയുടെ പ്ലേഓഫ് വിധി നിര്‍ണയിക്കും.
   Published by:Gowthamy GG
   First published:
   )}