IPL

  • associate partner

IPL 2020 DC vs SRH | ടോസ് നേടി ഡെൽഹി; ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു

മത്സരത്തില്‍ ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.

News18 Malayalam
Updated: September 29, 2020, 7:20 PM IST
IPL 2020 DC vs SRH | ടോസ് നേടി ഡെൽഹി; ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു
DC vs SRH
  • Share this:
ഐപിഎൽ 2020 സീസണിലെ 11ാം മത്സരമാണ് അബുദാബി സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്നത്. ഡൽഹി ക്യാപിറ്റൽസും ഹൈദരാബാദ് സൺറൈസേഴ്സും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ടോസ് നേടിയ ഡെൽഹി ഹൈദരാബാദിനെ ബാറ്റിങ്ങിനയച്ചു. മത്സരത്തില്‍ ടോസ് നേടി ഡല്‍ഹി ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യര്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളിലും മാറ്റങ്ങളുണ്ട്.

സണ്‍റൈസേഴ്സ് നിരയില്‍ അബ്ദുള്‍ സമദ് തന്റെ ഐപിഎല്‍ അരങ്ങേറ്റം നടത്തുമ്പോള്‍ ഡല്‍ഹിയ്ക്കായി പരിക്ക് മാറി ഇഷാന്ത് ശര്‍മ്മ തിരികെ എത്തുന്നു. അവേശ് ഖാന് പകരം ആണ് ഇഷാന്ത് എത്തുന്നത്. മുഹമ്മദ് നബിയ്ക്ക് പകരം സണ്‍റൈസേഴ്സ് മധ്യനിരയ്ക്ക് കരുത്തേകുവാന്‍ കെയിന്‍ വില്യംസണ്‍ എത്തുമ്പോള്‍ സാഹയ്ക്ക് പകരം ആണ് സമദ് ടീമിലെത്തുന്നത്.

Also Read: IPL 2020 DC vs SRH | പോയിന്‍റ് പട്ടികയിൽ ഏറ്റവും മുകളിലുള്ളവരും താഴെയുള്ളവരും തമ്മിൽ ഏറ്റുമുട്ടുമ്പോൾ

ഐപിഎല്ലിന്റെ ഇതുവരെയുള്ള പോയിന്റ അനുസരിച്ച് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ഡെൽഹിയും അവസാന സ്ഥാനത്തുള്ള സൺറൈസേഴ്സും തമ്മിലാണ് പോരാട്ടം. ഇരുടീമുകളും രണ്ട് മത്സരം വീതമാണ് ഇതുവരെ കളിച്ചത്. രണ്ട് കളിയും ഡെൽഹി വിജയിച്ചപ്പോൾ രണ്ടിലും ഹൈദരാബാദിന് പരാജയം ഏൽക്കേണ്ടി വന്നു.

പഞ്ചാബിനോട് സൂപ്പർ ഓവറിലും തൊട്ടുപിന്നാലെ ചെന്നൈയോട് 44 റൺസിനും നേടിയ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഡൽഹി ഇന്ന് കളിക്കളത്തിൽ ഇറങ്ങുന്നത്.
Published by: user_49
First published: September 29, 2020, 7:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading