IPL

  • associate partner

IPL 2020| ഷാർജ സ്റ്റേഡിയവും കടന്ന് ധോണിയുടെ സിക്സർ; റോഡിൽ പതിച്ച ബോളുമായി ആരാധകൻ

ധോണിയുടെ പന്തു ലഭിച്ചയാൾ ഭാഗ്യവാനാണെന്ന് ഐപിഎൽ ട്വിറ്ററിലെ ഔദ്യോഗിക പേജിൽ കുറിച്ചു.

News18 Malayalam | news18-malayalam
Updated: September 23, 2020, 3:18 PM IST
IPL 2020| ഷാർജ സ്റ്റേഡിയവും കടന്ന് ധോണിയുടെ സിക്സർ; റോഡിൽ പതിച്ച ബോളുമായി ആരാധകൻ
dhoni sixer
  • Share this:
ഷാർജ: ഐപിഎൽ 13ാം സീസണിലെ നാലാം മത്സരത്തിന്റെ അവസാന ഓവറുകൾ ധോണി ആരാധകർക്ക് ഒരിക്കലും മറക്കാനാവില്ല. രാജസ്ഥാൻ റോയൽസ് മുന്നോട്ടുവെച്ച 217 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ ചെന്നൈ തോൽവിയിലേക്ക് കൂപ്പുകുത്തുമ്പോൾ ധോണി നടത്തിയ അവസാന ഓവറിലെ പോരാട്ടം ശ്രദ്ധേയമായി. തുടർച്ചയായി മൂന്നു തവണയാണ് ടോംകുറന്റെ ബോളുകൾ ധോണി സിക്സർ പറത്തിയത്.

പടുകൂറ്റൻ സിക്സറുകളിലൊരെണ്ണം ഷാർജ സ്റ്റേഡിയം കടന്ന് റോഡിലാണ് പതിച്ചത്. റോഡിൽ പതിച്ച പന്ത് പ്രദേശവാസിയായ ഒരാൾക്കാണ് ലഭിച്ചത്. ഐപിഎല്‍ ഈ സീസണിലെ പ്രത്യേക സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിൽ റോഡിൽ വീണ പന്തുമായി അയാൾ പോകുന്ന കാഴ്ച ബിഗ് സ്ക്രീനിൽ കാണാമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.

ധോണിയുടെ പന്തു ലഭിച്ചയാൾ ഭാഗ്യവാനാണെന്ന് ഐപിഎൽ ട്വിറ്ററിലെ ഔദ്യോഗിക പേജിൽ കുറിച്ചു. അയാൾ പന്തുമായി പോകുന്ന വീഡിയോക്കൊപ്പമാണ് ഇങ്ങനെ കുറിച്ചിരിക്കുന്നത്.









അവസാന ഓവറിൽ 38 റൺസ് വേണ്ടിയിരിക്കെയാണ് ആരാധകർ കാത്തിരുന്ന എംഎസ് ധോണി അവതരിച്ചത്. വളരെയധികം ആഘോഷപൂർവമാണ് ധോണി ആരാധകർ ഹാട്രിക് സിക്സുകളെ സ്വീകരിച്ചിരിക്കുന്നത്. ക്രിക്കറ്റിൽ എത്തിയ കാലത്തെ ധോണിയുടെ ഓർമകളിലേക്ക് ആരാധകരെ എത്തിക്കാൻ ഷാർജയിലെ പ്രകടനത്തിലൂടെ ധോണിക്ക് കഴിഞ്ഞു.



ധോണിയുടെ വിരമിക്കലിനായി മുറവിളി കൂട്ടിയിരുന്നവർക്കുള്ള മറുപടികൂടിയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രകടനം. അതേസമയം കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ 17 സിക്സറുകളാണ് രാജസ്ഥാൻ റോയൽസ് പറത്തിയത്.
Published by: Gowthamy GG
First published: September 23, 2020, 3:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading