നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | ഐ.പി.എൽ പതിമൂന്നാം സീസണ് തുടക്കം; ബൗളിങ് തെരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്

  IPL 2020 | ഐ.പി.എൽ പതിമൂന്നാം സീസണ് തുടക്കം; ബൗളിങ് തെരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്

  അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

  IPL

  IPL

  • Share this:
   ദുബായ്: ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന ഐ.പി.എൽ പതിമൂന്നാം സീസണ് ആവേശോജ്വല തുടക്കം. ആദ്യമത്സരത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു. അബുദാബിയിലെ ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം.

   അബുദാബി ഷെയ്ഖ് സയീദ് സ്റ്റേഡിയത്തില്‍ രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സും എം എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് മത്സരം. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് നായകൻ എം.എസ് ധോണി ബൗളിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. മുംബൈ ഇന്ത്യൻസാണ് നിലവിലെ ചാമ്പ്യന്‍മാരെങ്കിലും കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളാണ് ചെന്നൈ സൂപ്പര്‍ കിങ്സ്.

   ക്വിന്‍റണ്‍ ഡികോക്ക്, രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സൗരഭ് തിവാരി, ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ജയിംസ് പാറ്റിന്‍സണ്‍, രാഹുല്‍ ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, ജസ്‌പ്രീത് ബുമ്ര എന്നിവരാണ് മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്നത്.

   മുരളി വിജയ്, ഷെയ്‌ന്‍ വാട്‌സണ്‍, ഫാഫ് ഡുപ്ലസിസ്, അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, എം എസ് ധോണി(ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, സാം കറന്‍, ദീപക് ചാഹര്‍, പീയുഷ് ചൗള, ലുങ്കി എങ്കിഡി എന്നിവരാണ് ചെന്നൈ സൂപ്പര്‍ കിങ്സിലെ താരങ്ങൾ.

   അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച ധോണി  ഒരു വര്‍ഷത്തിനു ശേഷമാണ് ഒരു മത്സരത്തിനിറങ്ങുന്നത്.  2019 ജൂലായില്‍, ലോകകപ്പ് സെമി ഫൈനലിലാണ് ധോനി അവസാനമായി  ഔദ്യോഗിക മത്സരം കളിച്ചത്.

   കഴിഞ്ഞ ഐപിഎൽ സീസൺ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അവസാന പന്തില്‍ ഒരു റണ്ണിന് തോല്‍പ്പിച്ചാണ് മുംബൈ കിരീടം സ്വന്തമാക്കിയത്.  28 തവണ ഏറ്റുമുട്ടിയപ്പോഴും 17 തവണയും ജയം മുംബൈക്കൊപ്പമായിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}