• associate partner
HOME » NEWS » IPL » IPL 2020 HYDERABAD NEED 164 AGAINST BANGALORE

IPL 2020| ബംഗളൂരുവിനെതിരെ ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം; മലയാളി ദേവദത്ത് പടിക്കലിന് അര്‍ദ്ധ സെഞ്ച്വറി

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു

News18 Malayalam | news18-malayalam
Updated: September 21, 2020, 9:58 PM IST
IPL 2020| ബംഗളൂരുവിനെതിരെ ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം; മലയാളി ദേവദത്ത് പടിക്കലിന് അര്‍ദ്ധ സെഞ്ച്വറി
ദേവദത്ത് പടിക്കല്‍
  • Share this:
ദുബായ്: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരേ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 164 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു.

അര്‍ധ സെഞ്ചുറി നേടിയ മലയാളിയായ ദേവദത്ത് പടിക്കലും എ ബി ഡിവില്ലിയേഴ്‌സുമാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഓപ്പണിങ്​ ബാറ്റ്​സ്​മാനായി ഇറങ്ങിയ ദേവ്​ദത്ത്​ പടിക്കല്‍ 42 പന്തില്‍ നിന്നും 56 റണ്‍സ്​ കുറിച്ചാണ്​ മടങ്ങിയത്​. ഇടങ്കയ്യന്‍ താരത്തിന്‍െറ ഐ.പി.എല്‍ അരങ്ങേറ്റ മത്സരം കൂടിയാണിത്​.

You may also like:Covid 19| സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 18 മരണങ്ങളും [NEWS]COVID 19 | എയർ ഇന്ത്യ വിമാനങ്ങൾക്ക് ഒക്ടോബർ മൂന്നുവരെ വിലക്കേർപ്പെടുത്തി ഹോങ്കോങ് [NEWS] വിവാഹദിവസം വധുവിന്‍റെ പണവുമായി വരൻ മുങ്ങി; തട്ടിയെടുത്തത് പ്രളയദുരിതാശ്വാസമായി ലഭിച്ച രണ്ടരലക്ഷം രൂപ [NEWS]
ടോസ് നേടിയ ഹൈദരാബാദ് ടീം ക്യാപ്റ്റന്‍ ‌ഡേവിഡ് വാര്‍ണര്‍ ബാംഗ്ലൂരിനെ ബാറ്റിംഗിനയ്ക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ആരോണ്‍ ഫിഞ്ച് - ദേവദത്ത് സഖ്യം 66 പന്തില്‍ നിന്ന് 90 റണ്‍സ് ബാംഗ്ലൂര്‍ സ്‌കോറിലേക്ക് ചേര്‍ത്തു. ക്യാപ്റ്റന്‍ കോലി 14 റണ്‍സെടുത്തു. പിന്നീട് 30 പന്തില്‍ 51 റണ്‍സെടുത്ത ഡിവില്ലിയേഴ്‌സാണ് സ്‌കോര്‍ 150 കടത്തിയത്.
Published by: user_49
First published: September 21, 2020, 9:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories