ഇന്റർഫേസ് /വാർത്ത /IPL / IPL 2020| 'പേടിക്കേണ്ട, ഞാനിവിടെയുണ്ട്'; ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സൂര്യകുമാർ യാദവിന്റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

IPL 2020| 'പേടിക്കേണ്ട, ഞാനിവിടെയുണ്ട്'; ബാംഗ്ലൂരിനെതിരായ മത്സരത്തിലെ സൂര്യകുമാർ യാദവിന്റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

surya kumar

surya kumar

സൂര്യകുമാറിന്റെ ആ പ്രതികരണത്തിൽ എല്ലാമുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

  • Share this:

സൂര്യകുമാർ യാദവിനെ ഇന്ത്യൻ ടീമിൽ ഇതുവരെ തിരഞ്ഞെടുത്തിട്ടില്ല. അവൻ എല്ലാവരോടും പറയുന്നു, എന്നെ നോക്കൂ, എന്നെ നോക്കൂ, എനിക്ക് കളിക്കാനറിയാം. "- സൂര്യ കുമാർ യാദവിനെ കുറിച്ചുള്ള ഹർഷ ഭോഗ്ലെയുടെ വാക്കുകളാണിത്.

ടീം ഇന്ത്യ തന്നോടുള്ള അവഹേളനം തുടരുന്നതിനിടെ സൂര്യകുമാർ യാദവ് തന്നിലേൽപ്പിച്ച ഒരു ദൗത്യം കൃത്യമായി പൂർത്തിയാക്കി തന്റെ കഴിവ് എത്രത്തോളമാണെന്ന് തെളിയിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന മത്സരത്തിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനെ മുംബൈ പരാജയപ്പെടുത്തിയത് സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് മികവിലായിരുന്നു. മൂന്നാം നമ്പറിൽ ഇറങ്ങി മുംബൈയെ വിജയ തീരത്ത് അടുപ്പിച്ചത് സൂര്യ കുമാറായിരുന്നു.

സ്കൈ(SKY) എന്നറിയപ്പെടുന്ന യാദവ് 43 പന്തിൽ പുറത്താകാതെ 79 റൺസ് നേടിക്കൊണ്ടാണ് മുംബൈയെ വിജയിപ്പിച്ചത്. അഞ്ച് വിക്കറ്റിനാണ് മുബൈയുടെ വിജയം. മുംബൈയുടെ വിജയം ഉറപ്പിച്ച ബൗണ്ടറി പായിച്ച ശേഷമുള്ള സൂര്യകുമാർ യാദവിൻറെ പ്രതികരണം വൈറലായിരിക്കുകയാണ്.

ടീമംഗങ്ങളെ നോക്കി ഞാനിവിടെയുണ്ടല്ലോ പിന്നെന്തിന് ഭയക്കണം എന്നായിരുന്നു സൂര്യകുമാർ ആംഗ്യ ഭാഷയിൽ പറഞ്ഞത്. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. സൂര്യകുമാറിന്റെ ആ പ്രതികരണത്തിൽ എല്ലാമുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്.

ഹര്‍ഭജൻ സിംഗ് ആകാശ് ചോപ്ര, ടോം മൂഡി എന്നിവരും സൂര്യകുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തിയിട്ടുണ്ട്. ക്ലാസ് ഇന്നിംഗ്സാണെന്നും സെലക്ടർമാർ അദ്ദേഹത്തിന്റെ പ്രകടനം കാണുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു - എന്നുമായിരുന്നു ഹർഭജന്റെ പ്രതികരണം.

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാറും ഉണ്ടാവേണ്ടതാണെന്നാണ് ആകാശ് ചോപ്രയുടെ ട്വീറ്റ്. സൂര്യ കുമാർ യാദവിൻറെ പ്രകടനം കാണുന്നത് എന്തൊരു സന്തോഷം എന്നാണ് ടോംമൂഡിയുടെ പ്രതികരണം.

First published:

Tags: Ipl, IPL 2020, IPL UAE, Mumbai indians