നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020, SRH vs KXIP| ഹൈദരാബാദിന് തകർപ്പൻ ജയം; പഞ്ചാബിനെ തോൽപിച്ചത് 69 റണ്‍സിന്

    IPL 2020, SRH vs KXIP| ഹൈദരാബാദിന് തകർപ്പൻ ജയം; പഞ്ചാബിനെ തോൽപിച്ചത് 69 റണ്‍സിന്

    ഹൈദരാബാദിന് വിജയമൊരുക്കിയത് ജോണി ബെയർസ്റ്റോയും റാഷിദ് ഖാനും

    ജോണി ബെയർ സ്റ്റോയും ഡേവിഡ് വാർണറും

    ജോണി ബെയർ സ്റ്റോയും ഡേവിഡ് വാർണറും

    • Share this:
      ദുബായ്: കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകർപ്പൻ ജയം. 69 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം. 202 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് 132 റണ്‍സിന് ഓള്‍ ഔട്ടായി. 77 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ ഒറ്റയാൾ പോരാട്ടത്തിനും പഞ്ചാബിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല. റാഷിദ് ഖാൻ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഖലീൽ അഹമ്മദും ടി നടരാജനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

      Also Read- 'എന്തുകൊണ്ട് നമ്മൾ തോറ്റു'; കൊൽക്കത്തയ്ക്കെതിരായ തോൽവിയെ കുറിച്ച് ധോണി

      നേരത്തെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റൺസെടുത്തു. ഓപ്പണർമാരുടെ തകർപ്പൻ പ്രകടനമായിരുന്നു ഹൈദരാബാദിന്റെ ഹൈലൈറ്റ്. ഓപ്പണര്‍മാരായ ജോണി ബെയര്‍ സ്റ്റോയും ഡേവിഡ് വാര്‍ണറുമാണ് സണ്‍റൈസേഴ്‌സിന് ഉയർന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും ചേര്‍ന്ന് 160 റണ്‍സിന്റെ പാർട്ണർഷിപ്പും പടുത്തുയർത്തി.

      ജോണി ബെയര്‍സ്‌റ്റോ 55 പന്തുകളില്‍ നിന്നും 97 റണ്‍സും വാര്‍ണര്‍ 40 പന്തുകളില്‍ നിന്നും 52 റണ്‍സും നേടി. എന്നാല്‍ മികച്ച തുടക്കം കിട്ടിയിട്ടും അവസാന ഓവറുകളില്‍ സണ്‍റൈസേഴ്‌സ് തകരുന്നതാണ് കണ്ടത്. ഒരു ഘട്ടത്തില്‍ അനായാസം സ്കോർ 250 കടക്കുമെന്ന നിലയില്‍ നിന്നാണ് 201 റണ്‍സിലേക്ക് സണ്‍റൈസേഴ്‌സ് താഴ്ന്നിറങ്ങിയത്. സ്‌കോര്‍ബോര്‍ഡ് 160ല്‍ നില്‍ക്കെ 17ാം ഓവറില്‍ രവി ബിഷ്‌ണോയി വാര്‍ണറെയും ബെയര്‍‌സ്റ്റോയെയും പുറത്താക്കി കളി പഞ്ചാബിന് അനുകൂലമാക്കി. അര്‍ഹിച്ച സെഞ്ചുറിയാണ് ബെയര്‍സ്‌റ്റോയ്ക്ക് നഷ്ടമായത്. പിന്നാലെയെത്തിയ മനീഷ് പാണ്ഡെയും പെട്ടെന്ന് ക്രീസ് വിട്ടു. പിന്നീട് വൻതകർച്ചയായിരുന്നു.

      Also Read- ചെന്നൈ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി; കൊൽക്കത്തയ്ക്ക് 10 റൺസ് ജയം

      മറുപടി ബാറ്റിങ്ങിനിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ എഴ് ഓവറുകള്‍ക്കുള്ളില്‍ മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ നഷ്ടമായി. സ്‌കോര്‍ 11ല്‍ നില്‍ക്കെ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ റണ്‍ ഔട്ടായി. പിന്നാലെയെത്തിയ പുതുമുഖതാരം പ്രഭ്‌സിമ്രാനും തിളങ്ങാനായില്ല. സിമ്രാനെ ഖലീല്‍ അഹമ്മദ് പുറത്താക്കി. പിന്നീട് ഒത്തുചേര്‍ന്ന നായകന്‍ രാഹുലും നിക്കോളാസ് പൂരനും ചേര്‍ന്ന് ഇന്നിങ്‌സ് കരകയറ്റുന്നതിനിടെ രാഹുലിനെയും പഞ്ചാബിന് നഷ്ടമായി. എന്നാല്‍ ഒരറ്റത്ത് മികച്ച ഫോമില്‍ കളിച്ച നിക്കോളാസ് പൂരന്‍ പഞ്ചാബിനെ കൈപിടിച്ചുയര്‍ത്തി. 17 പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ പൂരന്‍ ഈ സീസണില്‍ അതിവേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരം എന്ന റെക്കോഡ് സ്വന്തമാക്കി.

      ഐപിഎല്ലില്‍ വാര്‍ണര്‍ നേടുന്ന 50ാം അര്‍ധ സെഞ്ചുറിയാണിത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് വാര്‍ണര്‍. അതോടൊപ്പം ടി 20 യില്‍ 9500 റണ്‍സ് നേടുന്ന താരം എന്ന നേട്ടവും വാര്‍ണര്‍ സ്വന്തമാക്കി. കിങ്‌സ് ഇലവനെതിരെ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കി.
      Published by:Rajesh V
      First published:
      )}