IPL

  • associate partner

IPL 2020 | ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് ബാറ്റിങ്; ആന്ദ്രേ റസൽ കളിക്കുന്നില്ല

കൊൽക്കത്ത സൂപ്പർ താരം ആന്ദ്രെ റസലിനെയും ശിവം മവിയെയും ഒഴിവാക്കി പകരം. ടോം ബാന്‍റൺ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ടീമിലെത്തി

News18 Malayalam | news18-malayalam
Updated: October 21, 2020, 7:45 PM IST
IPL 2020 | ബാംഗ്ലൂരിനെതിരെ കൊൽക്കത്തയ്ക്ക് ബാറ്റിങ്; ആന്ദ്രേ റസൽ കളിക്കുന്നില്ല
News18
  • Share this:
ഐപിഎൽ പതിമൂന്നാം സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ബാറ്റിങ്. ടോസ് നേടിയ കൊൽക്കത്ത ക്യാപ്റ്റൻ ഓയിൻ മോർഗൻ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിർണായക മാറ്റങ്ങളുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്. കൊൽക്കത്ത സൂപ്പർ താരം ആന്ദ്രെ റസലിനെയും ശിവം മവിയെയും ഒഴിവാക്കി പകരം. ടോം ബാന്‍റൺ, പ്രസിദ്ധ് കൃഷ്ണ എന്നിവർ ടീമിലെത്തി. ബാംഗ്ലൂരിനുവേണ്ടി ഷഹബാസ് അഹ്മദിനു പകരം മുഹമ്മദ് സിറാജ് ടീമിലെത്തി.

ഐപിഎൽ പോയിന്‍റ് ടേബിളിൽ ബാംഗ്ലൂർ മൂന്നാം സ്ഥാനത്തും കൊൽക്കത്ത നാലാം സ്ഥാനത്തുമാണ്. ഇരു ടീമുകളും 9 മത്സരം വീതം പിന്നിട്ടപ്പോൾ ബാംഗ്ലൂരിന് ആറു ജയം ഉൾപ്പടെ 12 പോയിന്‍റും കൊൽക്കത്തയ്ക്ക് അഞ്ച് ജയം അടക്കം 10 പോയിന്‍റുമാണുള്ളത്. പ്ലേ ഓഫ് ഉറപ്പാക്കുന്നതിന് ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. വിജയിക്കുന്നവർക്ക് പ്ലേഓഫിലേക്ക് ഒരുപടി കൂടി മുന്നേറാം.

അവസാന മത്സരം ജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് കൊൽക്കത്തയും ബാംഗ്ലൂരും നേർക്കുനേർ വരുന്നത്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ രാജസ്ഥാൻ റോയൽസിനെതിരെ എബി ഡിവില്ലിയേഴ്സിന്‍റെ തകർപ്പൻ ബാറ്റിങ് മികവിൽ ജയം പിടിച്ചെടുത്തപ്പോൾ കൊൽക്കത്ത സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലോക്കി ഫെർഗൂസണിന്‍റെ കൃത്യതയാർന്ന ബൗളിംഗ് കരുത്തിൽ സൂപ്പർ ഓവറിലാണ് വിജയം നേടിയത്. ബാറ്റിങ് കരുത്താണ് കൊൽക്കത്തയ്ക്കും ബാംഗ്ലൂരിനും മേൽക്കൈ നൽകുന്ന ഘടകം.

Royal Challengers Bangalore (Playing XI): Devdutt Padikkal, Aaron Finch, Virat Kohli(c), AB de Villiers(w), Gurkeerat Singh Mann, Washington Sundar, Chris Morris, Isuru Udana, Mohammed Siraj, Navdeep Saini, Yuzvendra Chahal.

Kolkata Knight Riders (Playing XI) Shubman Gill, Tom Banton, Nitish Rana, Eoin Morgan(c), Dinesh Karthik(w), Rahul Tripathi, Pat Cummins, Lockie Ferguson, Kuldeep Yadav, Prasidh Krishna, Varun Chakravarthy.
Published by: Anuraj GR
First published: October 21, 2020, 7:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading