News18 MalayalamNews18 Malayalam
|
news18-malayalam
Updated: October 24, 2020, 7:42 PM IST
News18
അബുദാബി: വരുൺ ചക്രവർത്തി എന്ന ലെഗ് സ്പിന്നർക്ക് മുന്നിൽ ഡൽഹി ക്യാപിറ്റൽസിന് കാലിടറി. ലീഗിൽ ഇതുവരെ ആധികാരിക പ്രകടനത്തോടെ മുൻനിരയിൽനിന്ന് ഡൽഹിയെ റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തകർത്തത്. കൊൽക്കത്ത ഉയർത്തിയ 195 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് ഓവറിൽ ഏഴിന് റൺസ് എടുക്കാനെ സാധിച്ചുള്ളു.
നാലോവറിൽ 20 റൺസ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയുടെ പ്രകടനമാണ് കൊൽക്കത്തയുടെ വിജയം അനായാസമാക്കിയത്. പാറ്റ് കമ്മിൺസ് രണ്ടു വിക്കറ്റെടുത്തു. 38 പന്തിൽ 47 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്കോറർ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിശ്ചിത 20 ഓവറിൽ ആറിന് 194 റൺസാണ് നേടിയത്. 53 പന്തിൽ 81 റൺസെടുത്ത നിതീഷ് റാണയും, 32 പന്തിൽ 64 റൺസെടുത്ത സുനിൽ നരെയ്നും ചേർന്നാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഡൽഹിക്കുവേണ്ടി ആൻറിച്ച് നോർജെ, കാഗിസോ റബാഡ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഈ വിജയത്തോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 11 കളികളിൽനിന്ന് 12 പോയിന്‍റുമായി നാലാം സ്ഥാനത്താണ്. ഈ മത്സരം തോറ്റെങ്കിലും ഡൽഹി ക്യാപിറ്റൽസ് 11 കളികളിൽനിന്ന് 14 പോയിന്‍റുമായി രണ്ടാം സ്ഥാനത്തു തുടരുകയാണ്. ഈ വിജയത്തോടെ കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കാനായി.
Published by:
Anuraj GR
First published:
October 24, 2020, 7:42 PM IST