HOME /NEWS /IPL / IPL 2020 | നോർജെയുടെ വേഗത്തിന് മുന്നിൽ കുഴങ്ങി കൊൽക്കത്തയും; ഡൽഹിക്ക് നല്ല തുടക്കം

IPL 2020 | നോർജെയുടെ വേഗത്തിന് മുന്നിൽ കുഴങ്ങി കൊൽക്കത്തയും; ഡൽഹിക്ക് നല്ല തുടക്കം

nortje

nortje

ആൻറിച്ച് നോർജെ എന്ന ദക്ഷിണാഫ്രിക്കൻ പേസറാണ് കൊൽക്കത്തയുടെ മുൻനിരയിൽ നാശം വിതച്ചത്

  • Share this:

    അബുദാബി: ആൻറിച്ച് നോർജെയുടെ പന്തുകളുടെ വേഗം കൊൽക്കത്ത ബാറ്റ്സ്മാൻമാരെയും കുഴക്കി. ഐപിഎല്ലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത കൊൽക്കത്തയ്ക്ക് തുടക്കത്തിൽ തന്നെ മൂന്നു വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 14 ഓവറിൽ മൂന്നിന് 127 റൺസ് എന്ന നിലയിലാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഒമ്പത് റൺസെടുത്ത ശുഭ്മാൻ ഗിൽ, 13 റൺസെടുത്ത ത്രിപാഠി, രണ്ടു റൺസെടുത്ത ദിനേഷ് കാർത്തിക് എന്നിവരുടെ വിക്കറ്റുകളാണ് കൊൽക്കത്തയ്ക്ക് നഷ്ടമായത്. ഒരവസരത്തിൽ മൂന്നിന് 42 എന്ന നിലയിലായിരുന്നു കൊൽക്കത്ത.

    ആൻറിച്ച് നോർജെ എന്ന ദക്ഷിണാഫ്രിക്കൻ പേസറാണ് കൊൽക്കത്തയുടെ മുൻനിരയിൽ നാശം വിതച്ചത്. രണ്ട് ഓവർ എറിഞ്ഞ നോർജെ 10 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ഓപ്പണർ ഗില്ലിനെയും വൺഡൌണായി ഇറങ്ങിയ ത്രിപാഠിയെയുമാണ് നോർജെ മടക്കിയത്. ഡൽഹി ക്യാപിറ്റൽസ് ആക്രമണത്തിലെ കുന്തമുനയായ മറ്റൊരു ദക്ഷിണാഫ്രിക്കൻ പേസർ കാഗിസോ റബാഡയും മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. രണ്ടോവറിൽ 9 റൺസ് മാത്രം വഴങ്ങി റബാഡ ദിനേശ് കാർത്തികിനെ പുറത്താക്കുകയും ചെയ്തു.

    ഐപിഎൽ പോയിന്‍റ് നിലയിൽ രണ്ടാമതാണ് നിലവിൽ ഡൽഹി ക്യാപിറ്റൽസ്. 10 മത്സരങ്ങളിൽനിന്ന് 14 പോയിന്‍റാണ് അവർക്കുള്ളത്. ഇത്രയും കളികളിൽനിന്ന് 14 പോയിന്‍റ് തന്നെയുള്ള മുംബൈ ഇന്ത്യൻസ് മികച്ച നെറ്റ് റൺറേറ്റ് നിരക്കിൽ ഒന്നാമതാണ്. 10 കളികളിൽ 10 പോയിന്‍റുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നാലാം സ്ഥാനത്താണ്.

    ഇന്നത്തെ കളികളിൽ ജയം തന്നെയാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്. മികച്ച ജയത്തോടെ മുന്നേറിയാൽ ഡൽഹി ക്യാപിറ്റൽസിന് ലീഗിൽ ഒന്നാമതെത്താം. അതേസമയം പ്ലേ ഓഫ് സാധ്യത നിലനിർത്താൻ കൊൽക്കത്തയ്ക്കും ജയം അനിവാര്യാണ്.

    First published:

    Tags: IPL 2020, IPL 2020 Date and Time, IPL 2020 Fixtures, IPL 2020 Full Schedule, IPL 2020 Match, IPL 2020 Timings, IPL 2020 Venue