അബുദാബി: ഐപിഎല്ലിൽ കൊൽക്കത്തയ്ക്കെതിരെ ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തെരഞ്ഞെടുത്തു. ഈ സീസണിൽ ആദ്യ ജയമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. രണ്ടാമത് ബാറ്റു ചെയ്യുന്നത് ദുഷ്ക്കരമാണെന്ന വിലയിരുത്തലിലാണ് ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ ടോസ് ജയിച്ച
ഹൈദരാബാദ് നായകന് ഡേവിഡ് വാര്‍ണര്‍ ബാറ്റു ചെയ്യാന്‍ തീരുമാനിച്ചത്.
ഹൈദരാബാദ് ടീം- ഡേവിഡ് വാര്‍ണര്‍ (നായകന്), ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, പ്രിയം ഗാര്‍ഗ്, വൃധിമാന്‍ സാഹ, അഭിഷേക് ശര്‍മ, മുഹമ്മദ് നബി, റാഷിദ് ഖാന്, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, തംഗരസു നടരാജന്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ശുബ്മാന് ഗില്‍, സുനില്‍ നരെയ്ന്, ദിനേശ് കാര്‍ത്തിക് (നായകന്, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ഇയാന്‍ മോര്ഗന്, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, പാറ്റ് കമ്മിന്‍സ്, ശിവം മാവി, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി.
ഐപിഎല്ലിൽ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ 49 റണ്‍സ് തോല്‍വി മറക്കാനാകുന്ന ജയമാണ് കൊൽക്കത്ത ലക്ഷ്യമിടുന്നത്. ബൗളിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഇനിയും താളം കണ്ടെത്താനായിട്ടില്ല. കോടികള്‍ മുടക്കി ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സ് മുംബൈയ്ക്കെതിരെ തീർത്തും നിറംമങ്ങിയിരുന്നു. അതുകൊണ്ടുതന്നെ മികച്ച വിജയമാണ് ഇന്ന് കൊൽക്കത്ത ലക്ഷ്യമിടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.