IPL

  • associate partner

IPL 2020, KKR vs SRH: ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് 143 റൺസ് വിജയലക്ഷ്യം

51  റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ. നായകൻ ഡേവിഡ് വാർണർ 36 റൺസും വൃദ്ധിമാൻ സാഹ 30 റൺസുമെടുത്തു

News18 Malayalam | news18-malayalam
Updated: September 26, 2020, 9:41 PM IST
IPL 2020, KKR vs SRH: ഹൈദരാബാദിനെതിരെ കൊൽക്കത്തയ്ക്ക് 143 റൺസ് വിജയലക്ഷ്യം
david-warner
  • Share this:
അബുദാബി: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 143 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ നാലിന് 142 റൺസെടുത്തു. 51  റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറർ. നായകൻ ഡേവിഡ് വാർണർ 36 റൺസും വൃദ്ധിമാൻ സാഹ 30 റൺസുമെടുത്തു. കൊൽക്കത്തയ്ക്കുവേണ്ടി വരുൻ ചക്രവർത്തി, പാറ്റ് കുമ്മിൻസ്, ആന്ദ്രെ റസൽ എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു.

രണ്ടാമത് ബാറ്റു ചെയ്യുന്നത് ദുഷ്ക്കരമാണെന്ന വിലയിരുത്തലിലാണ് ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ ടോസ് ജയിച്ച ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ ബാറ്റു ചെയ്യാന്‍ തീരുമാനിച്ചത്. എന്നാൽ പ്രതീക്ഷിച്ച വേഗത്തിൽ റൺസ് സ്കോർ ചെയ്യാൻ ഹൈദരാബാദ് ബാറ്റ്സ്മാൻമാർക്ക് സാധിച്ചില്ല. കൃത്യതയോടെ പന്തെറിഞ്ഞ കൊൽക്കത്ത ബൌളർമാർ ഹൈദരാബാദിനെ പ്രതിരോധത്തിലാക്കുകയായിരുന്നു.

ഐപിഎൽ ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ 49 റണ്‍സ് തോല്‍വി മറക്കാനാകുന്ന ജയമാണ് കൊൽക്കത്ത ലക്ഷ്യമിടുന്നത്. ബൗളിങ്ങില്‍ കൊല്‍ക്കത്തയ്ക്ക് ഇനിയും താളം കണ്ടെത്താനായിട്ടില്ല. കോടികള്‍ മുടക്കി ടീമിലെത്തിച്ച പാറ്റ് കമ്മിന്‍സ് മുംബൈയ്ക്കെതിരെ തീർത്തും നിറംമങ്ങിയിരുന്നു. അതുകൊണ്ടുതന്നെ മികച്ച വിജയമാണ് ഇന്ന് കൊൽക്കത്ത ലക്ഷ്യമിടുന്നത്.

ഹൈദരാബാദ് ടീം- ഡേവിഡ് വാര്‍ണര്‍ (നായകന്‍), ജോണി ബെയര്‍സ്‌റ്റോ (വിക്കറ്റ് കീപ്പര്‍), മനീഷ് പാണ്ഡെ, പ്രിയം ഗാര്‍ഗ്, വൃധിമാന്‍ സാഹ, അഭിഷേക് ശര്‍മ, മുഹമ്മദ് നബി, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, സന്ദീപ് ശര്‍മ, തംഗരസു നടരാജന്‍.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: ശുബ്മാന്‍ ഗില്‍, സുനില്‍ നരെയ്ന്‍, ദിനേശ് കാര്‍ത്തിക് (നായകന്‍, വിക്കറ്റ് കീപ്പര്‍), നിതീഷ് റാണ, ഇയാന്‍ മോര്‍ഗന്‍, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, പാറ്റ് കമ്മിന്‍സ്, ശിവം മാവി, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി.
Published by: Anuraj GR
First published: September 26, 2020, 9:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading