നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | കൊൽക്കത്തയ്ക്ക് പേടി ഡേവിഡ് വാർണറെ; ആദ്യം ജയം തേടി സൺറൈസേഴ്സിനെതിരെ

  IPL 2020 | കൊൽക്കത്തയ്ക്ക് പേടി ഡേവിഡ് വാർണറെ; ആദ്യം ജയം തേടി സൺറൈസേഴ്സിനെതിരെ

  ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത ഏറെ ഭീതിയോടെ കാണുന്നത് സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണറെയാണ്. കാരണം കൊൽക്കത്തയ്ക്കെതിരെ മികച്ച റെക്കോർഡാണ് വാർണർക്കുള്ളത്.

  WARNER

  WARNER

  • Share this:
   ദുബായ്: ഐപിഎല്ലിൽ ഇന്ന് മുൻ ചാംപ്യൻമാരുടെ പോരാട്ടം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും ഏറ്റുമുട്ടുമ്പോൾ ജയം ആർക്കൊപ്പം നിൽക്കുമെന്ന് കണ്ടറിയണം. ആദ്യ കളിയിൽ മുംബൈ ഇന്ത്യൻസിനോട് 49 റൺസിന് പരാജയപ്പെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ഇന്ന് ജയം അനിവാര്യമാണ്. അതേസമയം ബാംഗ്ലൂരിനോട് തോറ്റ ഹൈദരാബാദും ഇന്ന് ജയത്തിൽ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല.

   അതേസമയം ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത ഏറെ ഭീതിയോടെ കാണുന്നത് സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണറെയാണ്. കാരണം കൊൽക്കത്തയ്ക്കെതിരെ മികച്ച റെക്കോർഡാണ് വാർണർക്കുള്ളത്. 21 കളികളിൽ നിന്ന് 43.63 ശരാശരിയിലും 147.77 സ്ട്രൈക്ക് റേറ്റിലും കെ‌കെ‌ആറിനെതിരെ ഇതുവരെ 829 റൺസാണ് വാർണർ അടിച്ചുകൂട്ടിയിട്ടുള്ളത്. നിലവിൽ കെ‌കെ‌ആറിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരുടെ പട്ടികയിൽ അദ്ദേഹം രണ്ടാം സ്ഥാനത്താണ്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമയാണ് ഈ പട്ടികയിൽ ഒന്നാമത്.

   ഐ‌പി‌എൽ 2017 ൽ കെ‌കെ‌ആറിനെതിരെ സൺ‌റൈസേഴ്‌സ് ഹൈദരാബാദിനായി ഇടംകൈയൻ ബാറ്റ്സ്മാനായ വാർണർ 126 റൺസ് നേടിയിരുന്നു. ഐ‌പി‌എല്ലിലെ ശിഖർ ധവാനൊപ്പം കെ‌കെ‌ആറിനെതിരായ ഏറ്റവും കൂടുതൽ അർദ്ധസെഞ്ച്വറി നേടിയ താരവും വാർണറാണ്. ഇതുവെര ആറു അർദ്ധസെഞ്ച്വറിയാണ് വാർണർ നേടിയത്.

   കെ‌കെ‌ആറിനെതിരെ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയ കളിക്കാരുടെ പട്ടികയിൽ വാർണർ 37 സിക്‌സറുമായി രണ്ടാം സ്ഥാനത്താണ്. 49 സിക്സറുകളുള്ള ക്രിസ് ഗെയ്ൽ മാത്രമാണ് കെ‌കെ‌ആറിനെതിരെ കൂടുതൽ സിക്‌സറുകൾ അടിച്ചത്.

   നൈറ്റ് റൈഡേഴ്സ് സ്പിന്നർ കുൽദീപ് യാദവാണ് വാർണർക്ക് ഭീഷണി ഉയർത്തുന്ന ബൌളർ. നാല് കളികളിൽ കുൽദീപ് രണ്ടുതവണ വാർണറെ പുറത്താക്കി. ഈ സീസണിലെ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സും പരാജയപ്പെട്ടു. ഇന്നത്തെ മത്സരത്തിൽ ആദ്യ ജയമാണ് ഇരു ടീമുകളും ലക്ഷ്യമിടുന്നത്.
   Published by:Anuraj GR
   First published:
   )}