നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 | ആവേശപ്പൂരം; ഒടുവിൽ പഞ്ചാബിനെ 2 റൺസിന് കീഴടക്കി കൊൽക്കത്ത

    IPL 2020 | ആവേശപ്പൂരം; ഒടുവിൽ പഞ്ചാബിനെ 2 റൺസിന് കീഴടക്കി കൊൽക്കത്ത

    ആദ്യ വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ പഞ്ചാബ് അവസാന ഓവറില്‍ 14 റണ്‍സെടുക്കാനാകാതെ തോൽവി ഏറ്റുവാങ്ങി.

    News18

    News18

    • Share this:
      ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 24ാം മത്സരത്തിൽ പഞ്ചാബിനെ രണ്ട് റൺസിന് കീഴടക്കി കൊൽക്കത്ത. ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ കൊൽക്കത്ത നെെറ്റ് റെെഡേഴ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. ഇത് പിന്തുടർന്ന കിംഗ്സ് പഞ്ചാബ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് നേടി പുറത്താവുകയായിരുന്നു.

      ആദ്യ വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ പഞ്ചാബ് അവസാന ഓവറില്‍ 14 റണ്‍സെടുക്കാനാകാതെ തോൽവി ഏറ്റുവാങ്ങി.  സുനില്‍ നരെയ്ന്‍ എറിഞ്ഞ അവസാന ഓവറില്‍  14 റൺസാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ രണ്ട് റണ്‍സും രണ്ടാം പന്തില്‍ ബൗണ്ടറിയും നേടിയ നേടിയ മാക്‌സ്വെല്‍ മൂന്നാം പന്തില്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്. പിന്നീട് ക്രീസിലെത്തിയ മന്‍ദീപ് നാലാമത്തെ ബോളില്‍ പുറത്തായി.  അവസാന ബോളില്‍ ഏഴുറണ്‍സായിരുന്നു പഞ്ചാബിന് വേണ്ടിയിരുന്നത്. എന്നാല്‍ അവസാന ബോളില്‍ മാക്‌സ്വെല്ലിന് ബൗണ്ടറി മാത്രമേ നേടാനായുള്ളൂ.

      കൊൽക്കത്തയ്ക്ക് വേണ്ടി ബാറ്റിംഗിനിറങ്ങിയ ടീം ക്യാപ്ടൻ ദിനേഷ് കാർത്തിക്ക് 29 പന്തിൽ 58 റൺസ് നേടി മാൻ ഓഫ് ദ മാച്ചായി. പഞ്ചാബ് ടീം ക്യാപ്ടൻ കെ.എൽ.രാഹുൽ 58 പന്തിൽ 74 റൺസ് നേടി. ഈ ഐ.പി.എൽ സീസണിൽ ആദ്യമായാണ് കൊൽക്കത്ത നെെറ്റ് റെെഡേഴ്സും കിംഗ്സ് പഞ്ചാബും തമ്മിലേറ്റുമുട്ടുന്നത്.
      Published by:Aneesh Anirudhan
      First published:
      )}