IPL

  • associate partner

IPL 2020| സ്റ്റോയിനിസിന്‍റെ വെടിക്കെട്ട് പിടിവള്ളിയായി; ഡെല്‍ഹിക്കെതിരെ പഞ്ചാബിന് 158 റണ്‍സ് വിജയ ലക്ഷ്യം

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപിറ്റല്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി

News18 Malayalam
Updated: September 20, 2020, 10:15 PM IST
IPL 2020| സ്റ്റോയിനിസിന്‍റെ വെടിക്കെട്ട് പിടിവള്ളിയായി; ഡെല്‍ഹിക്കെതിരെ പഞ്ചാബിന് 158 റണ്‍സ് വിജയ ലക്ഷ്യം
delhi vs punjab
  • Share this:
ദുബായ്: ഐപിഎല്‍ 2020ല്‍ ആദ്യ മത്സരത്തില്‍ മോശം തുടക്കമായിരുന്ന ഡല്‍ഹിയെ നാണക്കേടിൽ നിന്ന് കരകയറ്റി അയ്യര്‍- ഋഷഭ് പന്ത് കൂട്ടുകെട്ട്. ടോസ് നേടിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരുടെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായത് ഡല്‍ഹിക്ക് തിരിച്ചടിയായിരുന്നു.

മാര്‍കോസ് സ്‌റ്റോയിനിസിന്റെ അര്‍ധ സെഞ്ച്വറി ടീമിന് വലിയ കരുത്തായി. സ്റ്റോയിനിസ് 21 ബോളില്‍ 53 റണ്‍സ് നേടി. അയ്യര്‍ 32 ബോളില്‍ നിന്ന് 39ഉം പന്ത് 29 ബോളില്‍ നിന്ന് 31ഉം റണ്‍സ് നേടി.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി കാപിറ്റല്‍സ് 8 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് നേടി. ആദ്യ ഓവറുകളില്‍ ഓപണര്‍മാരടക്കം മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടത് ഡല്‍ഹിയെ വലിയ പ്രതിരോധത്തിലാക്കിയിരുന്നു. ശിഖര്‍ ധവാന്റെ വിക്കറ്റാണ് ആദ്യം നഷ്ടപ്പെട്ടത്. ധവാന്‍ സംപൂജ്യനായി മടങ്ങി. പൃഥ്വി ഷാ, ഹെട്മിര്‍ എന്നിവര്‍ യഥാക്രമം അഞ്ചും ഏഴും റണ്‍സ് നേടി.

പഞ്ചാബിന്റെ ബോളിംഗ് നിരയില്‍ മുഹമ്മദ് ഷമിയാണ് തിളങ്ങിയത്. മൂന്ന് വിക്കറ്റുകളാണ് ഷമി നേടിയത്. കോട്രല്‍ രണ്ട് വിക്കറ്റുകള്‍ നേടി. രവി ബിഷ്ണോയിക്കാണ് മറ്റൊരു വിക്കറ്റ്.
Published by: user_49
First published: September 20, 2020, 10:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading