നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 SRH vs CSK | കരുത്ത്കാട്ടി റായുഡു-വാട്സൻ കൂട്ടുകെട്ട്; ഹൈദരാബാദിന് 168 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ

    IPL 2020 SRH vs CSK | കരുത്ത്കാട്ടി റായുഡു-വാട്സൻ കൂട്ടുകെട്ട്; ഹൈദരാബാദിന് 168 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ

    ചെന്നെെ ടീം ക്യാപടൻ മഹേന്ദ്രസിംഗ് ധോണി 13 പന്തിൽ 21 റൺസും ഷെയ്ൻ വാട്സൺ 38 പന്തിൽ 42 റൺസും അംബതി റായുഡു 34 പന്തിൽ 41 റൺസും നേടി.

    SRH-vs-CSK

    SRH-vs-CSK

    • Share this:
      ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 29ാം മത്സരത്തിൽ ചെന്നെെക്കെതിരെ ഹെെദരാബാദിന് 168 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പർ കിംഗ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. ചെന്നെെ ടീം ക്യാപടൻ മഹേന്ദ്രസിംഗ് ധോണി 13 പന്തിൽ 21 റൺസും ഷെയ്ൻ വാട്സൺ 38 പന്തിൽ 42 റൺസും അംബതി റായുഡു 34 പന്തിൽ 41 റൺസും നേടി.

      ഏഴ് മത്സരങ്ങളിൽ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നെെ ടീമിന് ഹെെദരാബാദിനെതിരെയുള്ള ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണത്തിലാണ് ഹെെദരാബാദ് വിജയച്ചിട്ടുള്ളത്. ഈ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. നേരത്തെ നടന്ന മത്സരത്തിൽ ചെന്നെെയ്ക്കെതിരെ ഹെെദരാബാദ് ഏഴ് റൺസ് വിജയം നേടിയിരുന്നു.

      Also Read ടോസ് നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ബാറ്റിങ് തെരഞ്ഞെടുത്തു

      ആദ്യഘട്ട മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്നത്തെ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ ചെന്നൈക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയം മാത്രമുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
      Published by:Aneesh Anirudhan
      First published:
      )}