നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 SRH vs CSK | ടോസ് നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ബാറ്റിങ് തെരഞ്ഞെടുത്തു

  IPL 2020 SRH vs CSK | ടോസ് നേടി ചെന്നൈ സൂപ്പര്‍ കിങ്‌സ്; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ബാറ്റിങ് തെരഞ്ഞെടുത്തു

  ഏഴ് മത്സരങ്ങളിൽ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നെെ ടീമിന് ഹെെദരാബാദിനെതിരെയുള്ള ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണത്തിലാണ് ഹെെദരാബാദ് വിജയച്ചിട്ടുള്ളത്.

  News18

  News18

  • Share this:
   ദുബായ്: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ 29ാം മത്സരത്തിൽ ഹെെദരാബാദിനെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് ചെന്നെെ സൂപ്പർ‌ കിംഗ്സ്. ടോസ് നേടിയ ചെന്നെെ സൂപ്പർ കിംഗ്സ് ക്യാപടൻ മഹേന്ദ്രസിംഗ് ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

   ഏഴ് മത്സരങ്ങളിൽ അഞ്ചണ്ണം പരാജയപ്പെട്ട ചെന്നെെ ടീമിന് ഹെെദരാബാദിനെതിരെയുള്ള ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ഏഴ് മത്സരങ്ങളിൽ മൂന്നെണ്ണത്തിലാണ് ഹെെദരാബാദ് വിജയച്ചിട്ടുള്ളത്.

   ഇത്തവണത്തെ ഐ.പി.എൽ സീസണിൽ രണ്ടാം തവണയാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടുന്നത്. നേരത്തെ നടന്ന മത്സരത്തിൽ ചെന്നെെയ്ക്കെതിരെ ഹെെദരാബാദ് ഏഴ് റൺസ് വിജയം നേടിയിരുന്നു.

   ചെന്നൈ ടീമില്‍ ജഗദീശന് പകരം പിയുഷ് ചൗള ഇടംപിടിച്ചു. ഹൈദരാബാദ് ടീമില്‍ അഭിഷേക് ശര്‍മയ്ക്ക് പകരം ഷഹ്ബാസ് നദീമും കളിക്കും.

   Also Read ഷാർജയിൽ തകർത്ത് ഡിവില്ലിയേഴ്സ്; കൊൽക്കത്തക്കെതിരെ ബാംഗ്ലൂരിന് 82 റൺസ് ജയം

   ആദ്യഘട്ട മത്സരത്തിൽ ഹൈദരാബാദ് ഉയർത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്നത്തെ മത്സരത്തിൽ വിജയിച്ചില്ലെങ്കിൽ ചെന്നൈക്ക് ഇന്ന് വിജയം അനിവാര്യമാണ്. ഏഴു മത്സരങ്ങളില്‍ നിന്ന് രണ്ടു ജയം മാത്രമുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.
   Published by:Aneesh Anirudhan
   First published:
   )}