നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 MI vs DC| ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് മുംബൈക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

    IPL 2020 MI vs DC| ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് മുംബൈക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

    ആറ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആറ് മത്സരങ്ങളിൽ നാലെണ്ണത്തിലാണ് മുംബൈ വിജയിച്ചത്.

    mi vs dc

    mi vs dc

    • Share this:
      അബുദാബി: ഐപിഎല്ലിലെ രണ്ടാം മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് മുംബൈക്കെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടമാണിന്ന്. ആറ് മത്സരങ്ങളിൽ അഞ്ചെണ്ണം ജയിച്ച ഡൽഹിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആറ് മത്സരങ്ങളിൽ നാലെണ്ണത്തിലാണ് മുംബൈ വിജയിച്ചത്.

      മുംബൈ ടീമിൽ മാറ്റമില്ല. ഡൽഹിക്കു വേണ്ടി അലക്സ് ക്യാരി, അജിങ്ക്യ രഹാന എന്നിവർ ഇന്നിറങ്ങും. ഇരുവരുടെയും ആദ്യമത്സരമാണിത്. ഹെറ്റ്മെയർ, പന്ത് എന്നിവർ ഇന്ന് കളിക്കുന്നില്ല. ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ കരുത്തരാണ് ഇരു ടീമുകളും. അതുകൊണ്ട് തന്നെ ഇരു ടീമുകൾക്കും തുല്യ പ്രാധാന്യവും ഉണ്ട്.



      ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാശിഖർ ധവാൻ, ശ്രേയാസ് അയ്യർ(C), അലക്സ് ക്യാരി(w), മാർക്കസ് സ്റ്റോയിൻസ്, അക്സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, കഗിസോ റബാദ, ആന്റിച്ച് നോർജെ


      മുംബൈ ഇന്ത്യൻസ്: ക്വിന്റൺ ഡി കോക്ക്(W), രോഹിത് ശർമ(C),സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, കീറോൺ പൊളളാർഡ്, ക്രുനാൽ പാണ്ഡ്യ, ജെയിംസ് പാറ്റിസൺ, രാഹുൽ ചാഹർ, ട്രെൻറ് ബൗൾട്ട്, ജസ്പ്രീത് ബുംറ
      Published by:Gowthamy GG
      First published:
      )}