നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 MI vs DC| ഡല്‍ഹിയെ തകർത്ത് മുംബൈ ഒന്നാം സ്ഥാനത്ത്; ഡീകോക്കിനും സൂര്യകുമാറിനും അർധ സെഞ്ചുറി

  IPL 2020 MI vs DC| ഡല്‍ഹിയെ തകർത്ത് മുംബൈ ഒന്നാം സ്ഥാനത്ത്; ഡീകോക്കിനും സൂര്യകുമാറിനും അർധ സെഞ്ചുറി

  ഓപ്പണർ ക്വിന്റൻ ഡികോക്ക് (36 പന്തിൽ 53), സൂര്യകുമാർ യാദവ് (32 പന്തിൽ 53) എന്നിവരുടെ അർധസെഞ്ചുറികളാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്.

  mumbai

  mumbai

  • Share this:
   അബുദാബി: ഐപിഎല്ലിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ഡൽഹിക്കെതിരെ മുംബൈക്ക് വിജയം. ഡൽഹി ഉയർത്തിയ 163 റൻൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ മുംബൈ ഇന്ത്യൻസ് രണ്ടു പന്തുകൾ ബാക്കി നിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ വിജയം നേടി. ഓപ്പണർ ക്വിന്റൻ ഡികോക്ക് (36 പന്തിൽ 53), സൂര്യകുമാർ യാദവ് (32 പന്തിൽ 53) എന്നിവരുടെ അർധസെഞ്ചുറികളാണ് മുംബൈയുടെ വിജയം അനായാസമാക്കിയത്. ഇതോടെ പോയിന്റ് പട്ടികയിൽ ഡൽഹിയെ മറികടന്ന് മുംബൈ ഒന്നാമതെത്തി.

   പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരുടെ പോരാട്ടത്തിൽ മുംബൈക്ക് തുടക്കം പാളി. ഡി കോക്ക് മത്സരം മുന്നോട്ടു കൊണ്ടുപോകുമ്പോൾ മറുവശത്ത് രോഹിത്തിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. രോഹിത്ത് 12 പന്തില്‍ അഞ്ച് റൺസെടുത്ത് പുറത്തായി. രോഹിത്തിന് ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവ് ഡി കോക്കിന് പിന്തുണയേകി. ഇരുവരും ചേര്‍ന്ന് മുംബൈ ഇന്നിങ്‌സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചു.

   എന്നാൽ ഡികോക്കിനെ (36 പന്തുകളില്‍ നിന്നും 53) അശ്വിൻ പുറത്താക്കിയതോടെ മുംബൈ പതറി. ഇതോടെ സൂര്യ കുമാർ ആക്രമിച്ച് കളിച്ചു. ഒപ്പമുണ്ടായിരുന്ന ഇഷാന്‍ കിഷനും മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് അർധ സെഞ്ചുറി കൂട്ടുകെട്ട് മുംബൈക്ക് സമ്മാനിച്ചു. സൂര്യകുമാറിനെ(32 പന്തിൽ 53) റബാദ പുറത്താക്കിയതോടെ മുംബൈ വീണ്ടും പ്രതിരോധത്തിലായി.

   തൊട്ടടുത്ത ഓവറിൽ ഹർദിക്കിനെ സ്റ്റോയിൻസ് പുറത്താക്കി. റണ്ണൊന്നുമെടുക്കാതെയാണ് ഹർദിക് മടങ്ങിയത്. എന്നാല്‍ ഇഷാന്‍ കിഷനും ഹാര്‍ദിക്കിന് ശേഷം ക്രീസിലെത്തിയ പൊള്ളാര്‍ഡും ചേര്‍ന്ന് ഇന്നിംഗ്സ് കരകയറ്റി. ഇഷാൻ കിഷൻ 15 പന്തിൽ 28 റൺസെടുത്ത് പുറത്തായി. മുംബൈ വിജയം ഉറപ്പായി. അവസാനം പൊള്ളാര്‍ഡും ക്രുനാല്‍ പാണ്ഡ്യയും ചേര്‍ന്ന് മുംബൈ ഇന്ത്യന്‍സിനെ വിജയത്തിലെത്തിച്ചു.

   ഡൽഹിക്കായി കഗീസോ റബാദ നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങിരണ്ടു വിക്കറ്റെടുത്തു. അക്സർ പട്ടേൽ, ആർ.അശ്വിൻ, മാർക്കസ് സ്റ്റോയ്നിസ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

   ഓപ്പണർ ശിഖർ ധവാന്റെ അർധ സെഞ്ചുറി മികവിലാണ് ഡൽഹി ഭേദപ്പെട്ട സ്കോർ നേടിയത്. ധവാൻ 52 പന്തിൽ ആറു ഫോറും ഒരി സിക്സും സഹിതം 69 റൺസോടെ പുറത്താകാതെ നിന്നു. ഈ സീസണിലെ ധവാന്റെ ആദ്യ അർധ സെഞ്ചുറിയായിരുന്നു.

   33 പന്തിൽ 42 റൺസെടുത്ത നായകൻ ശ്രേയാസ് അയ്യർ ധവാന് മികച്ച പിന്തുണ നൽകി. ഡല്‍ഹിയ്ക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത പൃഥ്വി ഷായെ ട്രെന്റ് ബോള്‍ട്ട് മടക്കുകയായിരുന്നു. പിന്നാലെ എത്തിയ അജിങ്ക്യ രഹാനയെ ക്രുനാൽ പാണ്ഡ്യ മടക്കി.

   രഹാനെയുടെ ആദ്യ മത്സരമായിരുന്നു. മൂന്നാം വിക്കറ്റിൽ അയ്യർ – ധവാൻ കൂട്ടുകെട്ട് പടുത്തുയർത്തിയ 85 റണ്‍സാണ് ഡൽഹി സ്കോറിൻറെ നട്ടെല്ലായത്. അലക്സ് കാരി എട്ടു പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസുമായി പുറത്താകാതെ നിന്നു. സ്റ്റോയ്നിസ് എട്ടു പന്തിൽ 13 റൺസെടുത്ത് റണ്ണൗട്ടായി.   മുംബൈക്കുവേണ്ടി ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട് നാല് ഓവറിൽനാല് ഓവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.
   Published by:Gowthamy GG
   First published:
   )}