നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 MI vs DC| ഡൽഹിക്കെതിരെ മുംബൈക്ക് 163 റൺസ് വിജയലക്ഷ്യം

    IPL 2020 MI vs DC| ഡൽഹിക്കെതിരെ മുംബൈക്ക് 163 റൺസ് വിജയലക്ഷ്യം

    ധവാൻ 52 പന്തിൽ ആറു ഫോറും ഒരി സിക്സും സഹിതം 69 റൺസോടെ പുറത്താകാതെ നിന്നു

    mi vs dc

    mi vs dc

    • Share this:
      അബുദാബി: ഐപിഎല്ലിൽ ഇന്നു നടന്ന രണ്ടാം മത്സരത്തിൽ ഡൽഹിക്കെതിരെ മുംബൈക്ക് 163 റൺസ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഡൽഹി നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മുംബൈ ബൗളിംഗ് നിരയാണ് കൂറ്റൻ സ്കോറിൽ നിന്ന് ഡൽഹിയെ തടഞ്ഞത്.

      ഓപ്പണർ ശിഖർ ധവാന്റെ അർധ സെഞ്ചുറി മികവിലാണ് ഡൽഹി ഭേദപ്പെട്ട സ്കോർ നേടിയത്. ധവാൻ 52 പന്തിൽ ആറു ഫോറും ഒരി സിക്സും സഹിതം 69 റൺസോടെ പുറത്താകാതെ നിന്നു. ഈ സീസണിലെ ധവാന്റെ ആദ്യ അർധ സെഞ്ചുറിയായിരുന്നു.

      33 പന്തിൽ 42 റൺസെടുത്ത നായകൻ ശ്രേയാസ് അയ്യർ ധവാന് മികച്ച പിന്തുണ നൽകി. ഡല്‍ഹിയ്ക്ക് ആദ്യ ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാല് റണ്‍സെടുത്ത പൃഥ്വി ഷായെ ട്രെന്റ് ബോള്‍ട്ട് മടക്കുകയായിരുന്നു. പിന്നാലെ എത്തിയ അജിങ്ക്യ രഹാനയെ ക്രുനാൽ പാണ്ഡ്യ മടക്കി. രഹാനെയുടെ ആദ്യ മത്സരമായിരുന്നു. മൂന്നാം വിക്കറ്റിൽ അയ്യർ – ധവാൻ കൂട്ടുകെട്ട് പടുത്തുയർത്തിയ 85 റണ്‍സാണ് ഡൽഹി സ്കോറിൻറെ നട്ടെല്ലായത്. അലക്സ് കാരി എട്ടു പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസുമായി പുറത്താകാതെ നിന്നു. സ്റ്റോയ്നിസ് എട്ടു പന്തിൽ 13 റൺസെടുത്ത് റണ്ണൗട്ടായി.

      മുംബൈക്കുവേണ്ടി ക്രുനാൽ പാണ്ഡ്യ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ട്രെന്റ് ബോൾട്ട് നാല് ഓവറിൽനാല് ഓവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി.

      ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാശിഖർ ധവാൻ, ശ്രേയാസ് അയ്യർ(C), അലക്സ് ക്യാരി(w), മാർക്കസ് സ്റ്റോയിൻസ്, അക്സർ പട്ടേൽ, രവിചന്ദ്ര അശ്വിൻ, കഗിസോ റബാദ, ആന്റിച്ച് നോർജെ



      മുംബൈ ഇന്ത്യൻസ്: ക്വിന്റൺ ഡി കോക്ക്(W), രോഹിത് ശർമ(C),സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, കീറോൺ പൊളളാർഡ്, ക്രുനാൽ പാണ്ഡ്യ, ജെയിംസ് പാറ്റിസൺ, രാഹുൽ ചാഹർ, ട്രെൻറ് ബൗൾട്ട്, ജസ്പ്രീത് ബുംറ
      Published by:Gowthamy GG
      First published:
      )}