നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 MI vs KKR| ജയം തുടരാൻ മുംബൈ; പുതിയ നായകനൊപ്പം പോരാടാനുറച്ച് കൊൽക്കത്ത

  IPL 2020 MI vs KKR| ജയം തുടരാൻ മുംബൈ; പുതിയ നായകനൊപ്പം പോരാടാനുറച്ച് കൊൽക്കത്ത

  ടോസ് നേടിയ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു

  MI vs KKR

  MI vs KKR

  • Last Updated :
  • Share this:
   ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന കരുത്തരുടെ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സും കെകെആറും നേര്‍ക്കുനേര്‍. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം വെച്ച് മുംബൈ ഇറങ്ങുമ്പോള്‍ സീസണില്‍ ആദ്യം പരാജയപ്പെടുത്തിയ മുംബൈയോട് പകരം വീട്ടാനുറച്ചാവും കെകെആര്‍ ഇറങ്ങുക.  ടോസ് നേടിയ കൊൽക്കത്ത ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു

   അബുദാബിയിലെ വലിയ മൈതാനത്ത് ഇരു ടീമിന്റെയും ബാറ്റിങ് കരുത്താണ് പരസ്പരം മാറ്റുരയ്ക്കുന്നത്. ദിനേശ് കാർത്തിക് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിന് ശേഷമുള്ള ആദ്യ മത്സരമെന്ന പ്രത്യേകതയും ഉണ്ട്. ഇയോൺ മോർഗൻ ആണ് കൊൽക്കത്തയുടെ പുതിയ ക്യാപ്റ്റൻ.

   Also Read  IPL 2020| ദിനേഷ് കാർത്തിക് ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു; കൊൽക്കത്തയെ ഇനി ഇയോൻ‌ മോർഗൻ നയിക്കും

   മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ (c), ക്വിന്റൺ ഡി കോക്ക് (wc), സൂര്യകുമാർ യാദവ്, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, കീറോൺ പൊള്ളാർഡ്, ക്രുനാൽ പാണ്ഡ്യ, നഥാൻ കുൽപ്പർ നൈൽ, രാഹുൽ ചഹാർ, ട്രെന്റ് ബോൾട്ട്, ജസ്പ്രീത് ബുംറ

   കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (പ്ലേയിംഗ് ഇലവൻ): രാഹുൽ ത്രിപാഠി, ഷുബ്മാൻ ഗിൽ, നിതീഷ് റാണ, ഇയോൺ മോർഗൻ (c), ദിനേശ് കാർത്തിക്, ആൻഡ്രെ റസ്സൽ, ക്രിസ് ഗ്രീൻ, പാറ്റ് കമ്മിൻസ്, ശിവം മാവി, വരുൺ ചക്രവർത്തി, പ്രിസ് കൃഷ്ണ
   Published by:user_49
   First published:
   )}