നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 MI vs KXIP തുടക്കം പാളിയെങ്കിലും പിടിച്ചുകയറി മുംബൈ; പഞ്ചാബിന് വിജയിക്കാൻ വേണ്ടത് 177 റണ്‍സ്

  IPL 2020 MI vs KXIP തുടക്കം പാളിയെങ്കിലും പിടിച്ചുകയറി മുംബൈ; പഞ്ചാബിന് വിജയിക്കാൻ വേണ്ടത് 177 റണ്‍സ്

  പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും ചേര്‍ന്ന് നേടിയ അതിവേഗ കൂട്ടുകെട്ടാണ് മുംബൈയെ 176 എന്ന സ്കോറിലേക്ക് നയിച്ചത്

  MI vs KXIP

  MI vs KXIP

  • Last Updated :
  • Share this:
   ഐപിഎല്‍ 2020 ലെ 36ാം മത്സരത്തിൽ മുംബൈയുടെ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോൾ പഞ്ചാബിന് വിജയിക്കാൻ വേണ്ടത് 177 റൺസ്. ഡി കോക്കും ക്രുണാല്‍ പാണ്ഡ്യയും മാത്രമാണ് ടോപ് ഓര്‍ഡറില്‍ തിളങ്ങിയതെങ്കിലും കൈറണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും അവസരത്തിനൊത്തുയര്‍ന്നപ്പോള്‍ കൂറ്റന്‍ സ്കോറിലേക്ക് മുംബൈ നീങ്ങി.

   ഡി കോക്ക് 53 റണ്‍സ് നേടി പുറത്തായപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ 34 റണ്‍സ് നേടി. ഇന്നിംഗ്സിന്റെ അവസാനത്തോടെ കൈറണ്‍ പൊള്ളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നൈലും ചേര്‍ന്ന് നേടിയ അതിവേഗ കൂട്ടുകെട്ടാണ് മുംബൈയെ 176/6 എന്ന സ്കോറിലേക്ക് നയിച്ചത്.

   ക്രിസ് ജോര്‍ദ്ദന്‍ എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ഫോറും അടക്കം 20 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്.
   Published by:user_49
   First published:
   )}