നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • MS Dhoni| CSK vs MI IPL 2020: 'തല' ഐപിഎല്ലിൽ നിന്നും വിരമിക്കുന്നോ?; ധോണിയുടെ ജേഴ്സിയുമായി പാണ്ഡ്യ ബ്രദേഴ്സും ജോസ് ബട്ലറും

  MS Dhoni| CSK vs MI IPL 2020: 'തല' ഐപിഎല്ലിൽ നിന്നും വിരമിക്കുന്നോ?; ധോണിയുടെ ജേഴ്സിയുമായി പാണ്ഡ്യ ബ്രദേഴ്സും ജോസ് ബട്ലറും

  ഇത് ധോണിയുടെ അവസാന ഐപിഎൽ സീസണാകുമെന്ന അഭ്യൂഹവും ശക്തമാണ്.

  News18 malayalam

  News18 malayalam

  • Share this:
   ഷാർജ:  ഈ സീസണിലെ ഐപിഎല്‍ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ലീഗ് ഘട്ടത്തിലെ അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ വിജയിച്ച് ആരാധകരുടെ നിരാശ മാറ്റാമെന്ന വഴിമാത്രമാണ് ചെന്നൈയ്ക്ക് മുന്നിലുള്ളത്. ബാറ്റിങ് നിരയുടെ തകർച്ചയാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. 'വയസന്മാരുടെ നിര' എന്ന ആക്ഷേപം പരിഹരിക്കുക മാത്രമാണ് ടീം മാനേജ്മെന്റിന് മുന്നിലുള്ള വഴി. പക്ഷേ, അതത്ര എളുപ്പവുമല്ല.

   Also Read- ചെന്നൈയെ വരിഞ്ഞ് മുറുക്കി മുംബൈ ബൗളർമാർ; മുംബൈക്ക് 10 വിക്കറ്റ് തകർപ്പൻ ജയം

   ഇതിനിടെ,  ചെന്നൈയുടെ 'തല', എം എസ് ധോണിയുടെ ഭാവി എന്താകുമെന്ന ചർച്ചകൾ സജീവമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിയുടെ തകർപ്പൻ പ്രകടനമാണ് ഐപിഎല്ലിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അതു സംഭവിക്കാത്തതിൽ ആരാധകർ നിരാശയിലാണ്. ഇതിനിടെയാണ്, ഒരു പക്ഷേ, ഇത് ധോണിയുടെ അവസാന ഐപിഎൽ സീസണാകുമെന്ന പ്രചാരണവും നടക്കുന്നത്.

   Also Read- ഐപിഎല്ലിനായി യുഎഇയിലെത്തിയ ഹർദിക് പാണ്ഡ്യ ശരിക്കും മിസ് ചെയ്യുന്നത് എന്താണ്? ' ഇത് നല്ല അച്ഛന്റെ മറുപടി'

   ഐപിഎൽ താരങ്ങൾക്ക് തന്റെ കൈയൊപ്പിട്ട  ജേഴ്സി ധോണി സമ്മാനിച്ചതാണ് ഏറ്റവും ഒടുവിൽ അദ്ദേഹത്തിന്റെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിരിക്കുന്നത്. നേരത്തെ രാജസ്ഥാൻ റോയൽസ്- ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിന് ശേഷം ഇംഗ്ലണ്ട് താരം ജോസ് ബട്ലർ ധോണിയുടെ കൈയൊപ്പ് പതിഞ്ഞ ജേഴ്സിയുമായി ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. ഇപ്പോൾ സഹോദരങ്ങളായ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും ധോണിയുടെ കൈയൊപ്പുള്ള ഏഴാം നമ്പർ ജേഴ്സിയുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.

   ഈ ഫോട്ടോയോട് ട്വിറ്ററിൽ വന്ന പ്രതികരണങ്ങൾ ഇവ

   ഷാർജയിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ ബാറ്റിങ് നിര തകർന്നടിഞ്ഞതിന് പിന്നാലെ #SureshRaina ട്വിറ്ററിൽ ട്രെൻഡിങ്ങാവുകയാണ്.
   Published by:Rajesh V
   First published:
   )}