നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | സൂര്യകുമാർ യാദവിന് അർദ്ധസെഞ്ച്വറി; മുംബൈയ്ക്കെതിരെ രാജസ്ഥാന് 194 റൺസ് വിജയലക്ഷ്യം

  IPL 2020 | സൂര്യകുമാർ യാദവിന് അർദ്ധസെഞ്ച്വറി; മുംബൈയ്ക്കെതിരെ രാജസ്ഥാന് 194 റൺസ് വിജയലക്ഷ്യം

  മുംബൈയ്ക്കുവേണ്ടി രോഹിത്-ഡികോക്ക് ഓപ്പണിങ്ങ് സഖ്യം മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 4.5 ഓവറിൽ 49 റൺസ് കൂട്ടിച്ചേർത്തു

  jofra archer

  jofra archer

  • Share this:
   അബുദാബി: സൂര്യകുമാർ യാദവിന്‍റെ അർദ്ധസെഞ്ച്വറിയുടെ മികവിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റുചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ നാലിന് 193 റൺസ് എടുത്തു. 47 പന്തിൽ പുറത്താകാതെ  79 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ് സ്കോറർ. മുംബൈയ്ക്കുവേണ്ടി നായകൻ രോഹിത് ശർമ്മ 35 റൺസും ക്വിന്‍റൺ ഡി കോക്ക് 23 റൺസും നേടി.

   മുംബൈയ്ക്കുവേണ്ടി രോഹിത്-ഡികോക്ക് ഓപ്പണിങ്ങ് സഖ്യം മികച്ച തുടക്കം സമ്മാനിച്ചു. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 4.5 ഓവറിൽ 49 റൺസ് കൂട്ടിച്ചേർത്തു. ഡികോക്ക് മടങ്ങിയതോടെ പകരമെത്തിയ സൂര്യകുമാർ യാദവ് ഒരറ്റത്ത് നങ്കൂരമിട്ടതോടെ മുംബൈ മികച്ച സ്കോറിലേക്ക് നീങ്ങി. എന്നാൽ രോഹിത് ശർമ്മ പുറത്തായതോടെ അവർ അൽപ്പമൊന്ന് പരുങ്ങി. തൊട്ടുപിന്നാലെ ഇഷാൻ കിഷൻ റൺസൊന്നുമെടുക്കാതെ പുറത്തായതും തിരിച്ചടിയായി.

   അവസാന ഓവറുകളിൽ പാണ്ഡ്യ സഹോദരൻമാരെ കൂട്ടുപിടിച്ച് സൂര്യകുമാർ യാദവ് മുംബൈയുടെ സ്കോർ ഉയർത്തി. ഹർദിക് പാണ്ഡ്യ പുറത്താകാതെ റൺസെടുത്തപ്പോൾ ക്രുനാൽ പാണ്ഡ്യ 12 റൺസെടുത്ത് പുറത്തായി. 47 പന്ത് നേരിട്ട സൂര്യകുമാർ യാദവ് 11 ഫോറും രണ്ടു സിക്സറും ഉൾപ്പടെയാണ് പുറത്താകെ 79 റൺസെടുത്തത്.

   രാജസ്ഥാൻ റോയൽസിന് വേണ്ടി ശ്രേയസ് ഗോപാൽ രണ്ടു വിക്കറ്റെടുത്തു. ജോഫ്ര ആർച്ചർ, കാർത്തിക് ത്യാഗി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും രണ്ടോവറിൽ 13 റൺസ് മാത്രം വഴങ്ങിയ തെവാത്തിയയും മികച്ച രീതിയിൽ പന്തെറിഞ്ഞു.
   Published by:Anuraj GR
   First published:
   )}