ഇന്റർഫേസ് /വാർത്ത /IPL / IPL 2020 | ദുബായിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ്? ചെന്നൈ സൂപ്പർകിങ്സിലെ 12 സ്റ്റാഫുകൾക്കും രോഗം

IPL 2020 | ദുബായിലെത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ്? ചെന്നൈ സൂപ്പർകിങ്സിലെ 12 സ്റ്റാഫുകൾക്കും രോഗം

Dhoni-IPL-CSK-

Dhoni-IPL-CSK-

ടീമിനെയെല്ലാം ക്വാറന്‍റീൻ ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച ഒരുതവണകൂടി പരിശോധനയ്ക്ക് വിധേയമാകുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

  • Share this:

ദുബായ്: ഐപിഎൽ മത്സരത്തിനായി ദുബായിലെത്തിയ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിൽ അംഗമായ ഇന്ത്യൻ ദേശീയതാരത്തിനാണ് രോഗം കണ്ടെത്തിയത്. ഇതുകൂടാതെ ചെന്നൈ സൂപ്പർകിങ്സിന്‍റെ 12 സ്റ്റാഫിനും രോഗം കണ്ടെത്തിയിട്ടുണ്ട്.

ചെന്നൈ ടീമിലുള്ള ഇന്ത്യൻ പേസർക്കാണ് രോഗമെന്നാണ് റിപ്പോർട്ട്. എന്നാൽ താരത്തിന്‍റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എം‌എസ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഓഗസ്റ്റ് 21 ന് ദുബായിൽ വന്നിരുന്നു. നിർബന്ധിത ആറ് ദിവസത്തെ ക്വറന്‍റീനുശേഷം പരിശീലനവും ആരംഭിച്ചു. അതേസമയം കോവിഡ് സ്ഥിരീകരിച്ചതുമായി ബന്ധപ്പെട്ട് സി‌എസ്‌കെയിൽ നിന്നോ ബിസിസിഐയിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.

“അതെ, അടുത്തിടെ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ഒരു വലംകൈയ്യൻ മീഡിയം ഫാസ്റ്റ് ബൌളർക്കും കുറച്ച് സ്റ്റാഫ് അംഗങ്ങൾക്കും കോവിഡ് -19 സ്ഥിരീകരിച്ചു” മുതിർന്ന ഐ‌പി‌എൽ വൃത്തങ്ങൾ പി‌ടി‌ഐയോട് പറഞ്ഞു. “ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം സി‌എസ്‌കെ മാനേജ്‌മെന്റിന്റെ മുതിർന്ന ഉദ്യോഗസ്ഥരിൽ ഒരാളും ഭാര്യയും അവരുടെ സോഷ്യൽ മീഡിയ ടീമിലെ രണ്ട് അംഗങ്ങളും രോഗബാധിതരാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.

ടീമിനെയെല്ലാം ക്വാറന്‍റീൻ ചെയ്തിട്ടുണ്ടെന്നും വെള്ളിയാഴ്ച ഒരുതവണകൂടി പരിശോധനയ്ക്ക് വിധേയമാകുമെന്നും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം കണ്ടെത്തിയവരിൽ സോഷ്യൽ മീഡിയ ടീമിലെ ഒരു അംഗവും രണ്ട് നെറ്റ് ബൌളർമാരും ഉൾപ്പെടുന്നു. യുഎഇയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ടീം അംഗങ്ങൾക്ക് ചെന്നൈയിലെ പരിശീലന ക്യാമ്പിൽ വൈറസ് ബാധിച്ചിരിക്കാമെന്നാണ് അനുമാനം.

ഓഗസ്റ്റ് ആദ്യ വാരത്തിൽ രോഗം കണ്ടെത്തിയതോടെ ചെന്നൈയിലെ അവരുടെ യഥാർത്ഥ ടൂറിംഗ് പാർട്ടിയിൽ നിന്ന് രണ്ട് അംഗങ്ങളെ ടീം നേരത്തെ ഒഴിവാക്കിയിരുന്നു. വൈറസ് ബാധിതനായ ഇന്ത്യൻ കളിക്കാരൻ ഒരു ഫാസ്റ്റ് ബൌളറാണെന്നും ഇത് ഷാർദുൽ താക്കൂർ അല്ലെങ്കിൽ ദീപക് ചഹാർ ആകാമെന്നാണ് സൂചന.

സി‌എസ്‌കെ, ആർ‌സി‌ബി റോയൽ‌ ചലഞ്ചേഴ്സ് ബാംഗ്ലൂർ എന്നീ ടീമുകൾ ആറ് ദിവസത്തെ ക്വറന്‍റീനിലാണ്. ഈ കാലയളവിൽ കളിക്കാർക്ക് അവരുടെ മുറികളിൽ നിന്ന് പുറത്തുപോകാൻ അനുവാദമില്ല.

You may also like:ആലുവയിൽ 1600 കോടിയുടെ ഗിഫ്റ്റ് സിറ്റി; 540 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ [NEWS]കാശ് കൊടുത്തു പേടിക്കണോ? പ്രേതഭവനത്തിൽ ഒരു രാത്രി കഴിയാൻ 'ഓഫർ' [NEWS] 'സാഹചര്യങ്ങള്‍ മാറിയേക്കാം, ലക്ഷ്യങ്ങളല്ല'; വൈറലായി വിരാട് കോഹ്‌ലിയുടെ വര്‍ക്ക്‌ഔട്ട് വീഡിയോ [NEWS]

ഓഗസ്റ്റ് 15 നും 20 നും ഇടയിൽ ചെന്നൈയിൽ ആറ് ദിവസത്തെ നീണ്ട കണ്ടീഷനിംഗ് ക്യാമ്പ് സി‌എസ്‌കെക്ക് ഉണ്ടായിരുന്നു. സീനിയർ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് വ്യക്തിപരമായ കാരണങ്ങളാൽ ടീമിനൊപ്പം ദുബായിലേക്ക് പോയില്ല.

First published:

Tags: Chennai super kings, Coronavirus, CSK, Dubai, IPL 2020