നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| വ്യൂവർഷിപ്പ് റെക്കോര്‍ഡ് ഭേദിച്ച് ആദ്യ മത്സരം; ചെന്നൈ- മുംബൈ മത്സരം കണ്ടത് 20 കോടി ആളുകള്‍

  IPL 2020| വ്യൂവർഷിപ്പ് റെക്കോര്‍ഡ് ഭേദിച്ച് ആദ്യ മത്സരം; ചെന്നൈ- മുംബൈ മത്സരം കണ്ടത് 20 കോടി ആളുകള്‍

  മുംബൈയും ചെന്നൈയും തമ്മിലുളള ഉദ്ഘാടന മത്സരം കണ്ടത് 20കോടി ആളുകൾ

  News18 Malayalam

  News18 Malayalam

  • Share this:
   ഐപിഎൽ 13ാം സീസണിന്റെ ഓപ്പണിംഗ് മത്സരത്തിന് റെക്കോർഡ് വ്യൂവർഷിപ്പ്. മുംബൈയും ചെന്നൈയും തമ്മിലുളള ഉദ്ഘാടന മത്സരം കണ്ടത് 20കോടി ആളുകൾ. സെപ്തംബർ 19ന് നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ അഞ്ച് വിക്കറ്റിന് മുംബൈയെ പരാജയപ്പെടുത്തി.

   ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിനെ ഉദ്ധരിച്ചാണ് ജയ്ഷാ ഇക്കാര്യം അറിയിച്ചത്.

   'ഡ്രീംഇലവൻ ഐപിഎലിലെ ഉദ്ഘാടന മത്സരം പുതിയ റെക്കോർഡിട്ടു. ‘ബാർക്കി’ന്റെ കണക്കനുസരിച്ച് 20 കോടി ആളുകളാണ് ഈ മത്സരം വീക്ഷിച്ചത്. ഏതൊരു രാജ്യത്തെയും, ഏതൊരു ലീഗിലും വച്ച് ഉദ്ഘാടന മത്സരത്തിനു ലഭിക്കുന്ന റെക്കോർഡ് കാണികളാണിത്. ഇത്രയും ബൃഹത്തായ രീതിയിൽ ഇതുവരെ ഒരു ലീഗും ആരംഭിച്ചിട്ടില്ല' -ജയ്ഷാ കുറിച്ചു.

   അബുദാബി ഷെയ്ഖ് സായിദ് സ്റ്റേഡിയത്തിലായിരുന്നു മത്സരം. കോവിഡ് വ്യാപനത്തെ തുടർന്ന് യുഎഇയിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്റ്റേഡിയത്തിലേക്ക് കാണികൾക്ക് പ്രവേശനമില്ല. അതുകൊണ്ട് തന്നെ റെക്കോർഡ് വ്യൂവർഷിപ്പ് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു.   നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ധോണി കളിക്കുന്ന മത്സരം കൂടിയായിരുന്നു ഇത്. ചെന്നൈക്ക് വേണ്ടി ധോണിയുടെ നായകത്വത്തിൽ നേടുന്ന 100ാം വിജയം എന്ന പ്രത്യേകതയും മത്സരത്തിനുണ്ടായിരുന്നു.
   Published by:Gowthamy GG
   First published:
   )}