• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| ബേബി ബമ്പ് ചേർത്ത് പിടിച്ച് അനുഷ്ക; ഫ്ളോറൽ ഡ്രെസിൽ അതീവ സുന്ദരി: ചിത്രങ്ങൾ വൈറൽ

IPL 2020| ബേബി ബമ്പ് ചേർത്ത് പിടിച്ച് അനുഷ്ക; ഫ്ളോറൽ ഡ്രെസിൽ അതീവ സുന്ദരി: ചിത്രങ്ങൾ വൈറൽ

മത്സരത്തിനു ശേഷം ടീമംഗങ്ങൾക്കൊപ്പമുള്ള അനുഷ്കയുടെ സെൽഫി വൈറലായിരിക്കുകയാണ്.

anushka

anushka

  • Share this:
    ഐപിഎൽ മത്സരങ്ങൾക്കായി യുഎഇയിലെത്തിയ വിരാട് കോലിക്കൊപ്പമാണ് ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ. സീസണിലെ ആദ്യ മത്സരങ്ങളിലെ വിരാട് കോലിയുടെ മോശം പ്രകടനത്തിന് അനുഷ്കയ്ക്കും വിമർശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ മികച്ച പ്രകടനങ്ങളിലൂടെ വിരാട് കോലി വിമർശകർക്ക് മറുപടി നൽകി.

    ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാനെ ഏഴ് വിക്കറ്റിന് റോയൽ ചാലഞ്ചേഴ്സ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിനു ശേഷം ടീമംഗങ്ങൾക്കൊപ്പമുള്ള അനുഷ്കയുടെ സെൽഫി വൈറലായിരിക്കുകയാണ്. ഓറഞ്ച് നിറത്തിലെ ഫ്ലോറൽ ഡ്രെസാണ് അനുഷ്കയുടെ വേഷം. സിംപിള്‍ ആഭരണങ്ങളും അനുഷ്ക ധരിച്ചിട്ടുണ്ട്.








    View this post on Instagram





    No caption needed😍


    A post shared by RCB (@rcb_fans__officials) on






    മുടി ഇരുവശത്തേക്കും വക‍ഞ്ഞ് അഴിച്ചിട്ടിരിക്കുകയാണ്. ടീമംഗങ്ങൾക്കൊപ്പമുള്ള ചിത്രത്തിൽ ഗർഭിണിയായ അനുഷ്ക വയറ് വലത് കൈകൊണ്ട് താങ്ങിയിരിക്കുന്നതും കാണാം. രാജസ്ഥാനെതിരെ ബാംഗ്ലൂർ വിജയിച്ചതിന് ശേഷമെടുത്തതാണ് ചിത്രം.




    കൂടാതെ മത്സരത്തിൽ ടീമിന് പ്രോത്സാഹനവുമായി അനുഷ്ക നിൽക്കുന്ന മറ്റൊരു ചിത്രവും പുറത്തു വന്നിട്ടുണ്ട്. നേരത്തെ വിരാട് കോലി പുറത്താകാതെ 90 റൺസ് നേടിയ മത്സരത്തിൽ കോലിക്ക് ചുംബനം നൽകുന്ന അനുഷ്കയുടെ ചിത്രങ്ങൾ വൈറലായിരുന്നു. റോയൽ ബ്ലൂ നിറത്തിലെ വസ്ത്രമാണ് അനുഷ്ക ധരിച്ചിരുന്നത്. ആ ചിത്രത്തിലും ബേബി ബമ്പ് അനുഷ്ക കൈകൊണ്ട് താങ്ങിയിരുന്നു.



    ഒക്ടോബർ 21നാണ് ബാംഗ്ലൂരിൻറെ അടുത്ത മത്സരം. കൊൽക്കത്തയെയാണ് ബാംഗ്ലൂര്‍ നേരിടുന്നത്.
    Published by:Gowthamy GG
    First published: