നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 SRH vs RR | വീണ്ടും തെവാതിയ രക്ഷകനായി; ഒപ്പം റയാൻ പരാഗും; ഹൈദരാബാദിനെതിരെ രാജസ്ഥാന് മികച്ച വിജയം

  IPL 2020 SRH vs RR | വീണ്ടും തെവാതിയ രക്ഷകനായി; ഒപ്പം റയാൻ പരാഗും; ഹൈദരാബാദിനെതിരെ രാജസ്ഥാന് മികച്ച വിജയം

  45 റൺസെടുത്ത രാഹുൽ തെവാതിയയും 42 റൺ‌സെടുത്ത റിയാൻ പരാഗുമാണ് രാജസ്ഥാൻ വിജയത്തിന്റെ ശിൽപികൾ.

  rr vs srh

  rr vs srh

  • Share this:
   ദുബായ്: ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് അഞ്ച് വിക്കറ്റ് വിജയം. 28 പന്തിൽ നിന്ന് 45 റൺസെടുത്ത രാഹുൽ തെവാതിയയും 26 പന്തിൽ നിന്ന് 42 റൺ‌സെടുത്ത റിയാൻ പരാഗുമാണ് രാജസ്ഥാൻ വിജയത്തിന്റെ ശിൽപികൾ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദ് നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെടുത്തു. മനീഷ് പാണ്ഡെയുടെ അർധ സെഞ്ചുറി മികവിലാണ് ഈ നേട്ടം.

   ഹൈദരാബാദ് ഉയർത്തിയ വിജയ ലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാന് തുടക്കം പിഴച്ചു. ആദ്യ നാല് ഓവറിൽ ബെൻസ്റ്റോക്സ്(5), സ്റ്റീവ് സ്മിത്ത്(5) ജോസ് ബട്ലർ(16) എന്നിവരുടെ വിക്കറ്റ് നഷ്ടമായി. സ്‌റ്റോക്ക്‌സിനെയും ബട്ട്‌ലറെയും ഖലീല്‍ അഹമ്മദ് മടക്കി. സ്മിത്ത് റണ്ണൗട്ട് ആവുകയായിരുന്നു.

   പിന്നീട് എത്തിയ സഞ്ജു- ഉത്തപ്പ സഖ്യത്തിനും അധിക നേരം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. 15 പന്തില്‍ 18 റണ്‍സെടുത്ത ഉത്തപ്പയെ റാഷിദ് ഖാന്‍ പുറത്താക്കി. 25 പന്തില്‍ 26 റണ്‍സെടുത്ത സഞ്ജുവിനെയും റാഷിദ് കാൻ തന്നെ മടക്കി. 12 ഓവറില്‍ അഞ്ചിന് 78 റണ്‍സെന്ന നിലയിൽ തകർന്ന രാജസ്ഥാനെ പിന്നീടെത്തിയ തെവാതിയ- പരാഗ് സഖ്യം വിജയത്തിലേക്ക് പിടിച്ചുയർത്തുകയായിരുന്നു.

   ഒരു പന്തു ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ വിജയലക്ഷ്യം മറികടന്നത്. ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും ചേർന്ന് 47 പന്തിൽനിന്ന് 85 റൺസാണ് ചേർത്തത്. അവസാന ഓവറുകളിൽ ഇരുവരും ചേർന്ന് മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

   സീസണിലെ രാജസ്ഥാന്‍റെ മൂന്നാമത്തെ വിജയമാണിത്. തുടർച്ചയായ നാല് തോൽവികൾക്കു ശേഷമാണ് രാജസ്ഥാൻ വിജയം സ്വന്തമാക്കിയത്.

   ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഹൈദരാബാദിന് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ 23 റൺസായിരിക്കെ ഹൈദരാബാദിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ജോണി ബെയർ സ്റ്റോയെ (19 പന്തിൽ 16 റൺസ്) കാർത്തിക് ത്യാഗി പുറത്താക്കി. മനോഹരമായൊരു ക്യാച്ചിൽ സഞ്ജു സാംസൺ ബെയർസ്റ്റോയെ കൈയ്യിലൊതുക്കുകയായിരുന്നു.

   വാർണറും മനീഷ് പാണ്ഡെയും നിലയുറപ്പിച്ചതോടെ ഹൈദരാബാദ് റൺസ് ഉയർന്നു. പത്ത് ഓവറിൽ 73 റൺസാണ് ഈ സഖ്യം സമ്മാനിച്ചത്. എന്നാൽ അർധ സെഞ്ചുറിക്ക് അരികെ വാർണറെ ജോഫ്ര ആർച്ചർ ക്ലീൻ ബൗൾഡാക്കി.   അർധസെഞ്ചുറി നേടിയ മനീഷ് പാണ്ഡെയെ ഉനദ്കദ് പുറത്താക്കി. തുടർന്നെത്തിയ വില്യംസൺ- ഗാർഗ് കൂട്ടുകെട്ട് സ്കോർ ഉയർത്തി. വസാന രണ്ട് ഓവറിൽനിന്ന് മാത്രം വില്യംസൻ – ഗാർഗ് സഖ്യം 35 റണ്‍സാണ് നേടിയത്. അവസാന പന്തിൽ ഗാർഗ് റണ്ണൗട്ടായി.

   രാജസ്ഥാനായി ജോഫ്ര ആർച്ചർ നാല് ഓവറിൽ 25 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. കാർത്തിക് ത്യാഗി, ജയ്ദേവ് ഉനദ്കദ് എന്നിവരും ഓരോ വിക്കറ്റ് നേടി.
   Published by:Gowthamy GG
   First published:
   )}