ദുബായ്: ഐപിഎല്ലിൽ ഇന്ന് ഇന്ത്യൻ ടീമിലെ രണ്ടു കരുത്തർ നേർക്കുനേർ. വിരാട് കോഹ്ലയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സും രോഹിത് ശർമ്മയുടെ മുംബൈ ഇന്ത്യൻസും തമ്മിലാണ് ഏറ്റുമുട്ടുന്നത്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ ആറ് ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 59 റൺസ് എന്ന നിലയിലാണ് ബാംഗ്ലൂർ. 40 റൺസോടെ ഓസീസ് താരം ആരോൺ ഫിഞ്ചും 14 റൺസോടെ മലയാളിയായ ദേവ് ദത്ത് പാടിക്കലുമാണ് ക്രീസിലുള്ളത്.
കഴിഞ്ഞ മത്സരങ്ങൾ തോറ്റ ബാംഗ്ലൂരിനും മുംബൈയ്ക്കും ഇന്ന് ഏറെ നിർണായകമാണ്. ജയത്തോടെ ലീഗിൽ തിരിച്ചുവരവ് നടത്തുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. ബാറ്റിങ്ങ് കരുത്താണ് മുംബൈയെയും ബാംഗ്ലൂരിനെയും ശ്രദ്ധേയമാക്കുന്നത്. രോഹിത് ശർമ്മയും വിരാട് കോഹ്ലിയും നേർക്കുനേർ വരുന്നു എന്നതുകൊണ്ടുതന്നെ ഏറെ ആരാധകശ്രദ്ധയുള്ള മത്സരമാണിത്.
ടീമുകൾ ഇവരിൽനിന്ന്മുംബൈ ഇന്ത്യൻസ്: 1 ക്വിന്‍റൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), 2 രോഹിത് ശർമ്മ (ക്യാപ്റ്റൻ), 3 സൂര്യകുമാർ യാദവ്, 4 ഇഷാൻ കിഷൻ, 5 കിറോൻ പൊള്ളാർഡ്, 6 ഹർദിക് പാണ്ഡ്യ, 7 ക്രുനാൽ പാണ്ഡ്യ, 8 ജെയിംസ് പാറ്റിൻസൺ, 9 രാഹുൽ ചഹാർ, 10 ട്രെന്‍റ് ബോൾട്ട്, 11 ജസ്പ്രിത് ബുംറ
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ: 1 ആരോൺ ഫിഞ്ച്, 2 ദേവ്ദത്ത് പാഡിക്കൽ, 3 വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), 4 എ ബി ഡിവില്ലിയേഴ്സ് (വിക്കറ്റ് കീപ്പർ), 5 ഗുർകീരത് സിംഗ്, 6 ശിവം ഡ്യൂബ്, 7 വാഷിംഗ്ടൺ സുന്ദർ, 8 ഇസുരു ഉദാന, 9 യുസ് വേന്ദ്ര ചഹാൽ, 10 ആദം സാംപ, 11 നവദീപ് സൈനി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.