നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • ipl
    • »
    • IPL 2020 | ദേവദത്ത് പടിക്കൽ കസറി; ബംഗളുരുവിനെതിരെ മുംബൈയ്ക്ക് 165 റൺസ് വിജയലക്ഷ്യം

    IPL 2020 | ദേവദത്ത് പടിക്കൽ കസറി; ബംഗളുരുവിനെതിരെ മുംബൈയ്ക്ക് 165 റൺസ് വിജയലക്ഷ്യം

    45 പന്ത് നേരിട്ട ദേവദത്ത് പടിക്കൽ 12 ഫോറും ഒരു സിക്സറും ഉൾപ്പടെ 74 റൺസെടുത്തു

    devdutt

    devdutt

    • Share this:
      അബുദാബി: മലയാളിതാരം ദേവദത്ത് പടിക്കലിന്‍റെ ബാറ്റിങ് മികവിൽ ഐപിഎല്ലിൽ ബാംഗ്ലൂരിന് ഭേദപ്പെട്ട സ്കോർ. മുംബൈ ഇന്ത്യൻസിനെതിരെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ ആറിന് 164 റൺസെടുക്കുകയായിരുന്നു.

      അർദ്ധസെഞ്ച്വറി നേടിയ മലയാളി താരം ദേവദത്ത് പടിക്കലിന്‍റെ മികച്ച ബാറ്റിങ്ങാണ് ബാംഗ്ലൂരിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 45 പന്ത് നേരിട്ട ദേവദത്ത് പടിക്കൽ 12 ഫോറും ഒരു സിക്സറും ഉൾപ്പടെ 74 റൺസെടുത്തു. നായകൻ വിരാട് കോഹ്ലി ഒമ്പതും എബിഡിവില്ലിയേഴ്സ് 15 റൺസുമെടുത്ത് പുറത്തായി. ഓപ്പണർ ജോഷ് ഫിലിപ്പെ 33 റൺസെടുത്തു.

      ഇന്ത്യൻ പേസർ ജസ്പ്രിത് ബൂംറയുടെ തകർപ്പൻ ബൌളിങാണ് ബംഗളുരുവിനെ വൻ സ്കോർ നേടുന്നതിൽനിന്ന് തടഞ്ഞത്. നാലോവറിൽ 14 റൺസ് മാത്രം വിട്ടുനൽകിയ ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി. ട്രെന്‍റ് ബോൾട്ട്, ചഹാർ, പൊള്ളാർഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

      ഐപിഎൽ പോയിന്‍റ് ടേബിളിൽ മുംബൈ ഒന്നാമതും ബാംഗ്ലൂർ രണ്ടാമതുമാണ്. 11 മത്സരങ്ങളിൽനിന്ന് ഇരു ടീമുകൾക്കും 14 പോയിന്‍റ് വീതമാണ്. എന്നാൽ നെറ്റ് റൺറേറ്റിന്‍റെ മികവിലാണ് മുംബൈ ഒന്നാമത് നിൽക്കുന്നത്. ഇന്നത്തെ മത്സരം ജയിക്കുന്ന ടീമിന് പോയിന്‍റ് നിലയിൽ ഒന്നാമതെത്താനാകും.
      Published by:Anuraj GR
      First published:
      )}