ദുബായ്: ഐപിഎല്ലിൽ ബാംഗ്ലൂരിനെതിരെ ഡൽഹി ക്യാപിറ്റലിന് മികച്ച സ്കോർ. ഓസീസ് താരം മാർക്കസ് സ്റ്റോയിനിസ് പുറത്താകാതെ നേടി അർദ്ധസെഞ്ച്വറിയുടെ മികവിൽ ഡൽഹി നിശ്ചിത 20 ഓവറിൽ നാലിന് 196 റൺസ് അടിച്ചുകൂട്ടി. 26 പന്ത് നേരിട്ട സ്റ്റോയിനിസ് ആറു ഫോറും രണ്ടു സിക്സറും ഉൾപ്പടെ 26 പന്തിൽ 53 റൺസെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യേണ്ടിവന്ന ഡൽഹിക്കുവേണ്ടി പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഷാ 43 റൺസെടുത്തപ്പോൾ ധവാൻ 34 റൺസ് അടിച്ചു. റിഷഭ് പന്ത് 37 റൺസെടുത്ത് പുറത്തായി.
Also Read-
IPL 2020 RR vs RCB| സഞ്ജു സാംസൺ ശരിക്കും ഔട്ടായിരുന്നോ? ബാംഗ്ലൂർ- രാജസ്ഥാൻ മത്സരത്തിൽ സഞ്ജുവിന്റെ ഔട്ട് ചർച്ചയാകുന്നുഅവസാന ഓവറുകളിൽ പന്തും സ്റ്റോയിനിസും ചേർന്ന് നടത്തിയ വമ്പനടികളാണ് ഡൽഹിയെ വൻ സ്കോറിലേക്ക് എത്തിച്ചത്. ഇരുവരും ചേർന്നുള്ള നാലാം വിക്കറ്റിൽ 89 റൺസാണ് കൂട്ടിച്ചേർത്തത്. ബാംഗ്ലൂരിനുവേണ്ടി മൊഹമ്മദ് സിറാജ് രണ്ടു വിക്കറ്റെടുത്തു.
രാജസ്ഥാൻ റോയൽസിനെതിരായ കഴിഞ്ഞ മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ബാംഗ്ലൂർ ഇന്നത്തെ മത്സരത്തിന് ഇറങ്ങിയത്. മറുവശത്ത് ഡൽഹി ക്യാപിറ്റലാകട്ടെ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ വീഴ്ത്തിയാണ് ഇന്ന് ബാംഗ്ലൂരിനെ നേരിടുന്നത്. നിലവിൽ ആറു പോയിന്റ് വീതമുള്ള ഡൽഹി ക്യാപിറ്റലും ആർസിബിയും
ഐപിഎൽ പോയിന്റ് പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.