ഷാർജ: ഐപിഎൽ 13ാം സീസണിലെ 31ാം മത്സരത്തിൽ ടോസ് നേടിയ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ നായകൻ
വിരാട് കോലി കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിലെ ടീമിനെയാണ് ഈ മത്സരത്തിലും ബാംഗ്ലൂർ നിലനിർത്തിയിരിക്കുന്നത്. കൊൽക്കത്തയെ 82 റൺസിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കോലിയും സംഘവും എത്തിയിരിക്കുന്നത്.
ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച്
ക്രിസ് ഗെയിൽ ഇന്ന് പഞ്ചാബിനായി കളത്തിലിറങ്ങുന്നുണ്ട്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പ്രഭസിമ്രാൻ സിങ്ങിനു പകരമായിട്ടാണ് ഗെയ്‌ൽ എത്തിയിരിക്കുന്നത്. മുജീബുർ റഹ്മാന് പകരം മുരുകൻ അശ്വിനും പരുക്കേറ്റ മന്ദീപ് സിങ്ങിന് പകരം ദീപക് ഹൂഡയും ഇന്ന് കളിക്കും.
ഈ സീസണില്‍ ഇതുവരെ ഏഴുമത്സരം കളിച്ചതിൽ ഒരു മത്സരത്തിൽ മാത്രം വിജയിച്ച പഞ്ചാബ് പോയിന്റ് പട്ടികയിൽ എട്ടാംസ്ഥാനത്താണ്. ഇനിയുള്ള കളികള്‍ പഞ്ചാബിന് നിര്‍ണായകമാണ്. ഇനിയുള്ള ഏഴുകളികളും ജയിച്ചാല്‍ മാത്രമേ അവർക്ക് പ്ലേ ഓഫ് സാധ്യത നിലനിർത്താനാകൂ.
അതേസമയം ഐപിഎല്ലിൽ കോലിയുടെ 200ാം മത്സരമാണ് ഇന്നത്തേത്. ഏഴ് മത്സരങ്ങളിൽ അഞ്ച് വിജയവുമായി മൂന്നാം സ്ഥാനത്തുള്ള ബാംഗ്ലൂർ വലിയ ആത്മവിശ്വാസത്തിലാണ്.
ബാംഗ്ലൂർ: ദേവ്ദത്ത് പടിക്കൽ, ആരോൺ ഫിഞ്ച്, വിരാട് കോലി (ക്യാപ്റ്റൻ), എബി ഡിവില്ലേഴ്സ് (വിക്കറ്റ് കീപ്പർ), ശിവം ദുബെ, ക്രിസ് മോറിസ്, ഇസുരു ഉഡാന, വാഷിങ്ടൻ സുന്ദർ, നവ്ദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചെഹൽ
പഞ്ചാബ്: ക്രിസ് ഗെയ്ൽ, കെ.എൽ.രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), മായങ്ക് അഗർവാൾ, നിക്കോളാസ് പുരാൻ, ഗ്ലെൻ മാക്സ്‌വെൽ , ദീപക് ഹൂഡ, ക്രിസ് ജോർദാൻ, മുഹമ്മദ് ഷമി, മുരുകൻ അശ്വിൻ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.