നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 RCB vs SRH| ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് 121 റൺസ് വിജയലക്ഷ്യം

  IPL 2020 RCB vs SRH| ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് 121 റൺസ് വിജയലക്ഷ്യം

  നിര്‍ണായക മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് ബൗളിംഗ് നിരയാണ് ബാംഗ്ലൂരിനെ തകർത്തത്.

  srh vs rcb

  srh vs rcb

  • Share this:
   ഷാർജ: ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ഹൈദരാബാദിന് 121 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറിൽ ഏഴ് വിക്കറ്റിൽ നഷ്ടത്തിൽ 120 റൺസെടുക്കാനെ സാധിച്ചുള്ളൂ. നിര്‍ണായക മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് ബൗളിംഗ് നിരയാണ് ബാംഗ്ലൂരിനെ തകർത്തത്.

   തുടക്കം തന്നെ പിഴച്ച ബാംഗ്ലൂര്‍ നിരയിൽ 31 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത ഓപ്പണര്‍ ജോഷ് ഫിലിപ്പാണ് ടോപ്പ് സ്കോറർ. ദേവ്ദത്ത് പടിക്കല്‍ (5), വിരാട് കോലി (7) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല.

   വാഷിങ്ടണ്‍ സുന്ദര്‍ (21), ക്രിസ് മോറിസ് (3), ഇസുരു ഉദാന (0) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഗുര്‍കീരത് സിംഗ് 15 റണ്‍സുമായി പുറത്താകാതെ നിന്നു.

   ഹൈദരാബാദിനായി സന്ദീപ് ശര്‍മ, ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവറില്‍  11 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത നടരാജന്‍റെ പ്രകടനം ശ്രദ്ധേയമായി.

   ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാംഗ്ലൂരിനെതിരെ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ള ബാംഗ്ലൂരിന് ഇന്ന് ജയിക്കാനായാൽ പ്ലേഓഫ് ഉറപ്പിക്കാം.   അതേസമയം ഇന്ന് തോറ്റാല്‍ ഹൈദരാബാദ് പുറത്താകും. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 10 പോയന്റുമായി ഏഴാം സ്ഥാനത്താണ് ഹൈദരാബാദ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളും ജയിക്കാനായാല്‍ ഹൈദരാബാദിന് പ്ലേഓഫ് സാധ്യതയുണ്ട്.
   Published by:Gowthamy GG
   First published:
   )}